ഹോളിവുഡിലെ പ്രശസ്തരായ താരങ്ങളിലൊരാളാണ് ഹെന്റി കാവില്‍. വിവാദപ്രസ്താവനകളുടെ പേരില്‍ പലപ്പോഴും നടന് വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ മോശമായ പെരുമാറ്റം, സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ തുടങ്ങിയ കാര്യങ്ങളാണ് ഹെന്റിയെ വിവാദങ്ങളുടെ ഭാഗമാക്കിയത്.
ദി സണ്ണുമായുള്ള അഭിമുഖത്തില്‍ സ്ത്രീകളുടെ പിന്നാലെ നിരന്തരം നടന്ന് അവരെ വശീകരിക്കുക എന്നത് സ്വാഭാവികമായ കാര്യമാണെന്നും എന്നാല്‍ മീടു മൂവ്‌മെന്റിന്റെ ഇക്കാലത്ത് താനത് ചെയ്താല്‍ റേപ്പിസ്റ്റ് എന്ന പേര് വീഴുമെന്നും ഹെന്റി പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്.
അതിന് പിന്നാലെ മീടു മൂവ്‌മെന്റിനെ പരിഹസിച്ചുകൊണ്ടുള്ള ധാരാളം പ്രസ്താവനകള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്.
ഞാന്‍ എന്റെ പഴയ കാമുകിയെ തിരികെ വിളിക്കാന്‍ പോകുന്നു, അവരുമായുള്ള റിലേഷന്‍ഷിപ്പ് നല്ല രീതിയില്‍ മുന്നോട്ട് പോകില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. പക്ഷേ എന്ത് ചെയ്യാം ആരെങ്കിലും എനിക്കെതിരെ മീടു ആരോപണം കൊണ്ടുവരുന്നതിലും നല്ലതല്ലേ, അത്തരം നരകത്തീയില്‍ പതിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ് എനിക്ക് അവരുമായുള്ള ബന്ധം.
Read more
2018 ല്‍, അദ്ദേഹത്തിന്റെ ഇത്തരം അഭിപ്രായങ്ങള്‍ക്ക് നല്ല തിരിച്ചടി തന്നെയാണ് ലഭിച്ചത് പലരും അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടുകള്‍ തികച്ചും അസംബന്ധമെന്ന് വിമര്‍ശനമുന്നയിച്ചു. പിന്നീട്, ജിക്യുവിന് നല്‍കിയ അഭിമുഖങ്ങളിലൊന്നില്‍ നടന്‍ ആശയക്കുഴപ്പം പരിഹരിക്കുകയും തന്റെ അഭിപ്രായങ്ങളില്‍ ക്ഷമ ചോദിക്കുകയും ചെയ്തു, കൂടാതെ താന്‍ സ്ത്രീകളെ ഏറ്റവും ബഹുമാനിക്കുന്നുണ്ടെന്ന് പറഞ്ഞു.