"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. തന്റെ ഫുട്ബോൾ കരിയറിൽ മെസി ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല. അടുത്ത 2026 ഫിഫ ലോകകപ്പിൽ അർജന്റീനൻ കുപ്പായത്തിൽ അദ്ദേഹം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇത് വരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പക്ഷെ ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ടീമിന് വേണ്ടി തകർപ്പൻ പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും മറ്റ് 14 പേരെയും യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ തിരഞ്ഞെടുത്തു. അർജൻ്റീനക്കൊപ്പം ലോകകപ്പ് ജേതാവായ മെസി മനോഹരമായ കളിയുടെ ചരിത്രത്തിലെ ഏറ്റവും അലങ്കരിച്ച കളിക്കാരിലൊരാളാണ്. 38 ആം വയസിലും യുവ താരങ്ങൾക്ക് മോശമായ സമയമാണ് അദ്ദേഹം കൊടുക്കുന്നത്.

അർജന്റീനൻ ക്യാമ്പിൽ മെസി പകരുന്ന പോസിറ്റീവ് എനർജിയും, യുവ താരങ്ങൾക്ക് കൊടുക്കുന്ന പിന്തുണയും അവിശ്വസനീയമാണെന്ന് പറഞ്ഞ് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹ താരമായ ഓസ്കാർ ഉസ്താരി.

ഓസ്കാർ ഉസ്താരി പറയുന്നത് ഇങ്ങനെ:

” അർജന്റീനൻ ക്യാമ്പിൽ മെസിയാണ് എല്ലാം. മെസി പകരുന്ന പോസിറ്റീവ് എനർജിയും സഹ താരങ്ങൾക്ക് കൊടുക്കുന്ന പിന്തുണയും അവിശ്വസനീയമാണ്. മത്സരത്തിലാകട്ടെ അദ്ദേഹത്തിന്റെ ബുദ്ധി അപാരമാണ്. ഫുട്ബാളിനോടുള്ള അദ്ദേഹത്തിന്റെ പാഷനും, കഠിനാധ്വാനവും അവിശ്വസനീയമാണ്. ഓരോ ദിവസം കൂടുംതോറും മെസിയുടെ ലെവലും കൂടുകയാണ്” ഓസ്കാർ ഉസ്താരി പറഞ്ഞു.