എന്തെങ്കിലും കുഴപ്പമാണോ എന്ന് അറിയില്ല, കല്യാണം കഴിക്കണമെന്ന ആഗ്രഹം എനിക്കില്ല: തുറന്നുപറഞ്ഞ് ഹണി റോസ്

കല്യാണം കഴിക്കണമെന്നൊരു ആഗ്രഹം തനിക്കില്ലെന്ന് നടി ഹണി റോസ് . ഇതുവരെയുള്ള എന്റെ ജീവിതം നോക്കുകയാണെങ്കില്‍ ചെറുപ്പം തൊട്ടേ എനിക്കങ്ങനെ ഒരാഗ്രഹമില്ല. ഇനിയിപ്പോ എന്റെ എന്തെങ്കിലും കുഴപ്പമാണോന്ന് അറിയില്ല. ജീവിതത്തില്‍ ഒരു പങ്കാളി ഉണ്ടാവുന്നത് നല്ലതാണ്. ഇഷ്ടവുമാണ്. പക്ഷേ കല്യാണം എന്ന് പറയുന്ന ആ ദിവസവും അതിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളും ബഹളവും എനിക്ക് ചിന്തിക്കാന്‍ പറ്റുന്നില്ലെന്നാണ്’, ഹണി പറയുന്നത്.

‘വേറൊരാളുടെ കല്യാണത്തിന് പോകുന്നത് പോലും എനിക്കിഷ്ടമല്ല. എന്തോ ഒരു ഇഷ്ടക്കേടാണ്. കാരണം ക്യാമറയും ആളുകളും ബഹളവുമൊക്കെയായിട്ട് അവര്‍ക്ക് പോലും അത് ആസ്വദിക്കാന്‍ പറ്റാറില്ല. കുറേ പൈസ ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി ആളുകളെ വിളിക്കുന്നു, കുറേ ഭക്ഷണം കൊടുക്കുന്നു, ചിലര്‍ പെണ്ണിന് നിറമില്ല, ആഭരണം കുറവാണ്, ചെക്കനെ കാണാന്‍ കൊള്ളില്ല, എന്നൊക്കെ പറയും.

Read more

ഇതിനിടയില്‍ ചെക്കനും പെണ്ണും വിയര്‍ത്ത് കുളിച്ച് നില്‍ക്കുകയായിരിക്കും. അവരത് എന്‍ജോയ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് തന്നെ വിവാഹമെന്ന സങ്കല്‍പ്പത്തോട് തനിക്കൊട്ടും യോജിക്കാന്‍ സാധിച്ചിട്ടില്ലെന്ന് നടി പറയുന്നു.
. രണ്ടാള്‍ക്കും പരസ്പരം സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ സാധിച്ചെങ്കിലെ റിലേഷന്‍ഷിപ്പ് നന്നാവുകയുള്ളു. ഇല്ലെങ്കില്‍ ഭയങ്കര ടെന്‍ഷനായിരിക്കും. എനിക്കങ്ങനെ ജീവിക്കാന്‍ സാധിക്കില്ല. ് ഹണി റോസ് കൂട്ടിച്ചേര്‍ത്തു.