'മകൾക്കും ഭർത്താവിനും കുഴപ്പമില്ലാത്ത കൊണ്ടാണ് ഞാന്‍ രണ്ടാമതും വിവാഹിതയായത്'; മങ്ക മഹേഷ്

അമ്മ കഥാപാത്രങ്ങളിലൂടെ മിനി സ്ക്രീനിലും ബി​ഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് മങ്ക മഹേഷ്. മകളുടെ വിവാഹത്തിന് പിന്നാലെ നടിയുടെ രണ്ടാ വിവാഹം സോഷ്യൽ മീഡിയയിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ രണ്ടാം വിവാഹത്ത കുറിച്ച് മങ്ക മഹേഷിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സീരിയൽ ടുഡേ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് രണ്ടാം വിവാഹത്തെ കുറിച്ച് നടി മനസ് തുറന്നത്.

തൻ്റെത് രണ്ടാം വിവാഹമാണ്. ആദ്യ ഭർത്താവ് 2003ൽ മരിച്ച് പോയി. പിന്നീട് മകളുടെ കല്യാണം നടത്തിയതിന് ശേഷം ഒറ്റപ്പെട്ട് പോയെന്ന് തോന്നിയപ്പോഴാണ് രണ്ടാമതും വിവാഹിതയായത്. 2010 ലാണ് ആ വിവാഹം. ഭർത്താവ് ആലപ്പുഴക്കാരനാണ്. ബിസിനസ് ചെയ്യുന്നു. താൻ അഭിനയിക്കാൻ പോവുന്നതിലൊന്നും അദ്ദേഹത്തിന് കുഴപ്പമില്ല. ഒരു മകനുണ്ട്. ഞങ്ങൾ മൂന്ന് പേരുമാണ് ഇപ്പോൾ വീട്ടിലുള്ളതെന്നും മങ്ക പറയുന്നു.

ഇത്രയും പ്രായമായിട്ടും കല്യാണം കഴിക്കാൻ നാണമില്ലേ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയും മങ്ക പറയുന്നുണ്ട്. ചിലപ്പോൾ മക്കളുണ്ടെങ്കിലും അവർ മാതാപിതാക്കളെ നോക്കണമെന്നില്ല. പൈസ ഉള്ള ആൾക്കാർ മാതാപിതാക്കളെ അനാഥാലയത്തിൽ കൊണ്ടാക്കുകയാണ് ചെയ്യുക. തന്റെ മകളുടെ വിവാഹം കഴിഞ്ഞ് നിൽക്കുന്ന സമയത്ത് ഒരു പ്രൊപ്പോസൽ വന്നു. താൻ കല്യാണം കഴിച്ചു. അതിന്റെ പേരിൽ ഒരുപാട് വിവാദങ്ങൾ വന്നെങ്കിലും താനത് കാര്യമാക്കിയില്ലെന്നും അവർ പറയുന്നു.

മകളുടെയും മരുമകന്റെയും ഇഷ്ടം നോക്കിയാണ് വിവാഹം കഴിച്ചത്. കുഴപ്പമില്ലായിരുന്നു. അങ്ങനെയാണ് രണ്ടാമതും വിവാഹിതയായത്. കൊവിഡ് കാലത്ത് അസുഖം വന്ന് മൂന്ന് തവണ ആശുപത്രിയിലായി. അന്നും തന്റെ കൂടെ ഭർത്താവ് ഉള്ളത് കൊണ്ടാണ് മകൾക്ക് ടെൻഷനടിക്കാതെ നിൽക്കാൻ സാധിച്ചത്. അതൊക്കെ താൻ വിവാഹം കഴിച്ചത് കൊണ്ട് ഉണ്ടായ കാര്യമല്ലോ എന്നും നടി ചോദിക്കുന്നു. ഒരു പങ്കാളി ഉണ്ടായിരിക്കുന്നത് ആവശ്യമാണ്. കഴിവതും ഒറ്റപ്പെട്ട് ജീവിക്കുന്നവർ വിവാഹം കഴിച്ച് ജീവിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും മങ്ക കൂട്ടിച്ചേർത്തു