ഞാന്‍ പുള്ളിയോട് കൂടെ അഭിനയിച്ചിട്ടുണ്ട്, പുള്ളി മറന്നു പോയതായിരിക്കാം; മമ്മൂട്ടി പറഞ്ഞു: സാജു നവോദയ

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങി സിനിമാ രംഗത്തെ മുന്‍ നിരക്കാര്‍ എല്ലാവരും തനിക്ക് നല്ല പിന്തുണയാണ് നല്‍കിയതെന്ന് നടന്‍ സാജു നവോദയ. പത്തേമാരി എന്ന സിനിമയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു.

അതിന് മുമ്പ് മമ്മൂക്കയെ നേരില്‍ കണ്ടിട്ട് പോലുമില്ല. പിന്നെ കുറേ നാളുകള്‍ക്ക് ശേഷമാണ് ഭാസ്‌കര്‍ ദ റാസ്‌കല്‍ ഷൂട്ട് നടക്കുന്നത്’ സിദ്ദിഖ് സാര്‍ മമ്മൂക്ക വന്നപ്പോള്‍ എല്ലാവരെയും പരിചയപ്പെടുത്തി അപ്പോള്‍ ഞാനും കൊല്ലം സുധിയും മാറി നില്‍ക്കുകയായിരുന്നു. ഇത് സാജു നവോദയ എന്ന് പറഞ്ഞ് എന്നെ പരിയപ്പെടുത്തി. എനിക്കറിയാം ഞാന്‍ പുള്ളിയോട് കൂടെ അഭിനയിച്ചിട്ടുണ്ട്.

പുള്ളി മറന്നു പോയതായിരിക്കാം എന്ന് മമ്മൂക്ക പറഞ്ഞു. അത്രയും എല്ലാവരെയും ഒബ്‌സര്‍വ് ചെയ്യുന്ന ആളാണ് മമ്മൂക്ക. പിന്നെ ലാലേട്ടന്‍ സ്‌കിറ്റ് കളിക്കുന്ന സമയത്ത് വിളിച്ചിട്ട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

നടന്റെ പുതിയ സിനിമയാണ് പോത്തും തല. അനില്‍ കാരക്കുളം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം വല്യപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജു വാലപ്പനാണ് നിര്‍മ്മിക്കുന്നത്. ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച താന്‍ ഗൗരവുമുള്ള ഒരു കഥാപാത്രമായാണ് ഈ സിനിമയില്‍ എത്തുന്നതെന്നാണ് സാജു നവോദയ പറയുന്നത്.