'പെൺകുട്ടികൾ പോലും കണ്ടത് പ്രോപ്പർട്ടി പോലെ'; ടോപ്‌ലെസ് ഫോട്ടോഷൂട്ടുകൾ തെറ്റാണെന്നൊന്നും എനിക്ക് തോന്നിയിട്ടില്ല: ശ്രുതി മേനോൻ

നടിയും മോഡലും ആങ്കറുമായ ശ്രുതി മേനോൻ ഗ്ലാമർ ലുക്കിന്റെ പേരിൽ പല വിവാദങ്ങളിലേക്കും വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്. കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകയായിട്ടെത്തി ജനപ്രീതി നേടിയ ശ്രുതി മേനോൻ കിസ്മത്ത്, ഗണപത്, കൃത്യം എന്നീ ചിത്രങ്ങളിലൂടെയാണ് അറിയപ്പെടുന്നത്.

സിനിമയിൽ അങ്ങനെ ഗ്ലാമർ വേഷങ്ങൾ ചെയ്‌തിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ അതീവ ഗ്ലാമറസായി ശ്രുതിയെ കാണാൻ കഴിയും. കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ അവതാരകയായിട്ടെത്തിയ ശ്രുതി മേനോൻ വളരെ പെട്ടെന്ന് ഈ ഷോയിൽ നിന്നും അപ്രത്യക്ഷയാവുന്നത്. പിന്നീട് ശ്രുതി സിനിമയിലും മോഡലിംഗ് രംഗത്തുമൊക്കെ സജീവമായി.

ഇടയ്ക്ക് ടോപ്പുകൾ ഇല്ലാതെയുള്ള ഫോട്ടോഷൂട്ട് നടത്തി ശ്രുതി വിവാദങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ അതൊന്നും തനിക്ക് പ്രശ്‌നമായി തോന്നിയിട്ടില്ലെന്നാണ് നടി ഇപ്പോൾ പറയുന്നത്. മഹിളാരത്നം മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രുതി മേനോൻ. വർഷങ്ങളോളം കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നെങ്കിലും പെട്ടെന്ന് ഒരു ദിവസം കാണാതായതിന്റെ കാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ശ്രുതിയുടെ മറുപടി പറഞ്ഞത് ഇങ്ങനെയാണ്.

തന്നെ പുറത്താക്കിയതിനെപ്പറ്റി ഞാൻ ആരോടും ചോദിക്കാൻ പോയിട്ടുമില്ല. വളരെ നല്ല ഷോ ആയിരുന്നു അത്. അതിൽ ഒരു സംശയവുമില്ല. ഷോയിൽ നിന്ന് എന്നെ മാറ്റിയാലും എനിക്ക് ഷോ തന്ന ഒരുപാട് സൗഭാഗ്യങ്ങൾ ഉണ്ടായിരുന്നു. ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങിയത് ആ ഷോയിലൂടെയാണ്. വന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ പല വ്യക്തികളുടെ സമീപനം ശരിയായിരുന്നില്ലെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നതെന്നും ശ്രുതി പറയുന്നു.

നമ്മൾ ഒരു വർക്ക് സൈൻ ചെയ്താൽ അതിനുശേഷം പ്രത്യേകിച്ച് പെൺകുട്ടികൾ ആ വർക്കിലുള്ളവരുടെ പ്രോപ്പർട്ടി എന്ന പോലെയാണ് അവർ കാണുക. വലിയ അഭിനേതാക്കൾ വരെ എന്നെ പൊതുവായി നാണം കെടുത്തിയിട്ടുണ്ട്. അന്ന് ഞാൻ വളരെ ചെറുതായിരുന്നതുകൊണ്ട് അതൊക്കെ വേഗം മാനസിക സ്ഥിതിയെ ബാധിച്ചു. വിട്ടുവീഴ്‌ചയ്ക്ക് തയ്യാറാകുമോ എന്ന് ചോദിക്കുമ്പോൾ അതിനെങ്ങനെ പ്രതികരിക്കണമെന്ന് പോലും അറിയാത്ത പ്രായമായിരുന്നു അന്ന് തനിക്കൊന്നും ശ്രുതി മേനോൻ പറയുന്നു.

അഭിനയത്തിനൊപ്പം മോഡലിങ്ങിലും സജീവമാണ്. ടോപ്പ്ലെസ് ഫോട്ടോഷൂട്ടുകൾ ചെയ്‌തതൊക്കെ വിവാദമായെങ്കിലും അത് തെറ്റാണെന്നൊന്നും എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നാണ് ശ്രുതി പറയുന്നത്. അങ്ങനെയാണെങ്കിൽ നമ്മുടെ നാട്ടിലെ ആർക്കിടെക്‌ചർ സംവിധാനങ്ങളും കൊത്തുപണികളും പൊളിച്ച് കളയേണ്ടി വരും. എനിക്ക് വ്യക്തിപരമായ ഇഷ്ട‌ത്തോടെയാണ് അതൊക്കെ ചെയ്യുന്നത്. ആ ചിത്രങ്ങൾക്ക് കുറച്ചുകൂടി ബ്യൂട്ടി ഉണ്ട്. അത് തിരിച്ചറിയാത്തവർ കുറ്റം പറയുമെന്നും ശ്രുതി പറഞ്ഞു.