പൊരിച്ച മീനിലൂടെ പ്രേമം പറഞ്ഞ പെണ്‍കുട്ടി; പ്രണയകഥ പങ്കുവെച്ച് ഇന്നസെന്റ്

തന്റെ പ്രണയകഥ പങ്കുവെച്ച് നടന്‍ ഇന്നസെന്റ് . ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് വറുത്ത മീനില്‍ ലഭിച്ച പ്രണയത്തെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞത്. സിസിലി എന്ന പെണ്‍കുട്ടി തന്ന പ്രണയസമ്മാനത്തെക്കുറിച്ച് നടന്‍ പറയുന്നതിങ്ങനെ.

‘കമ്പനി നടത്തുന്ന കാലത്ത് ചോറ് കൊണ്ടു വരുന്ന പരിപാടി ഇല്ല. അങ്ങനെയുള്ള ദിവസങ്ങളില്‍ അവിടെയുള്ള ചെറിയ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം വാങ്ങുന്നത്. കമ്പനിയിലെ ജോലിക്കാരന്‍ പോയി ചോറ് വാങ്ങി വരും. വാങ്ങി കൊണ്ടുവരുന്നവനോട് ഇന്നസെന്റ് ചേട്ടനാണെന്ന് പറയണമെന്ന് പറഞ്ഞിട്ടുണ്ട്. കാരണം നല്ലത് എന്തെങ്കിലുമൊക്കെ കിട്ടുമല്ലോന്ന് കരുതി’.

ആ ഹോട്ടലില്‍ ഒരു പെണ്‍കുട്ടിയുണ്ട്. അവര്‍ക്ക് എന്നെയും എനിക്ക് അവരെയും അറിയാം. ഒരു ദിവസം ഭക്ഷണം വാങ്ങി വന്നപ്പോള്‍, ‘ഈ പൊതി ഇന്നസെന്റ് ചേട്ടന്റെ ആണൂട്ടോ,’ എന്നും സിസിലി ചേച്ചി പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. പൊതി കൊണ്ടുവന്നവന്‍ ഇത് പറഞ്ഞത് എല്ലാവരും കേട്ടു.

ഇതിനിടെ ഇളപ്പന്റെ മകന്‍ എന്താണ് പ്രത്യേക പൊതി എന്ന് പറഞ്ഞ് തുറന്നു നോക്കി. എല്ലാവര്‍ക്കുമുള്ള ചോറും കറികളും മാത്രമേ എനിക്കുമുള്ളൂ. എല്ലാവരും കഴിക്കാന്‍ പോയി. എന്നാല്‍, ചോറ് കഴിച്ചു തുടങ്ങിയപ്പോള്‍ എന്തോ കുഴപ്പമുണ്ടല്ലോ എന്ന് തോന്നി.

Read more

ചോറ് മാറ്റി നോക്കിയപ്പോള്‍ വറുത്ത അയല. അതു കണ്ടപ്പോള്‍ വിഷമമായി. അന്ന് ഇളപ്പന്റെ മോന്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് കളിയാക്കി. അതിനു ശേഷം ചോറ് വരുമ്പോള്‍ പിള്ളേര്‍ കളിയാക്കുമായിരുന്നു. ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.