ജോണിവാക്കര്‍ സിനിമയുടെ പിറവിക്ക് പിന്നിലെ കഥ തുറന്നുപറയുകയാണ് സംവിധായകന്‍ ജയരാജ്. രമേഷ് പുതിയമഠം തയ്യാറാക്കിയ ‘മമ്മൂട്ടി നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ’ എന്ന പുസ്തകത്തിലാണ് ജയരാജിന്റെ തുറന്നു പറച്ചില്‍.
സംവിധായകന്‍ ഭരതന്റെ അസോസിയേറ്റായി വര്‍ക്ക് ചെയ്യുന്ന കാലത്താണ് താന്‍ മമ്മൂട്ടിയെ പരിചയപ്പെടുന്നതെന്ന് ജയരാജ് പറയുന്നു.
പരിചയപ്പെട്ടതിന് ശേഷം ജയരാജ് നിന്നെ ഞാന്‍ നോട്ടമിട്ടിട്ടുണ്ടെന്നാണ് മമ്മൂട്ടി തന്നോട് പറഞ്ഞത്. ആ ഒരു പോസിറ്റീവ് എനര്‍ജിയാണ് ജോണിവാക്കറില്‍ തന്നെ എത്തിച്ചതെന്നും ജയരാജ് പറഞ്ഞു.
Read more
ജയരാജ് ആദ്യമായി സ്വതന്ത്ര സംവിധായകനായത് വിദ്യാരംഭം എന്ന ചിത്രത്തിലൂടെയാണ്. പല വ്യത്യസ്തങ്ങളായ പാതകളിലൂടെ സഞ്ചരിക്കുകയും, വ്യത്യസ്തങ്ങളായ സിനിമകള്‍ ചെയ്യുകയും ചെയ്ത സംവിധായകനാണു ജയരാജ്.