മമ്മൂക്ക അന്ന് സിനിമ കണ്ട് എന്നെ വിളിച്ചു പറഞ്ഞു; 'നല്ല പടമായിരുന്നു വൃത്തികെട്ട ടൈറ്റിലായിപ്പോയി'

ആളുകള്‍ ടെന്‍ഷന്‍ വരുമ്പോള്‍ ഇരുന്നു കാണുന്ന സിനിമയാണ് “ആട് ഒരു ഭീകരജീവിയാണ്” എന്ന് നടന്‍ ജയസൂര്യ. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന കുറേ കഥാപാത്രങ്ങള്‍ അതിലുണ്ട്. ഒന്നാംഭാഗം കുളമായതുകൊണ്ടാണ് സെക്കന്റ് പാര്‍ട്ട് എടുത്തത്. ഈ കാലഘട്ടത്തിനുവേണ്ടി പറ്റുന്ന തമാശകള്‍ ആട് 2 ല്‍ ഉണ്ട്. ചളിയേതെന്നു തിരിച്ചറിയാന്‍ പറ്റുന്ന തമാകളും ഇതിലുണ്ടെന്നും ജയസൂര്യ പറഞ്ഞു.

ലോകസിനിമയില്‍ ആദ്യമായിട്ടായിരിക്കും ജനങ്ങള്‍ ആവശ്യപ്പെട്ടിട്ട് സെക്കന്റ് പാര്‍ട്ടിറക്കിയത്. ഷാജിപാപ്പന്‍ ട്രെന്‍ഡായിമാറിയത്. മണ്ടത്തരവും മാസും ഒന്നിപ്പിച്ചുപോവാന്‍ എങ്ങനെയൊക്കെയോ കഴിഞ്ഞു എന്നതുകൊണ്ടാണ്. രണ്ടും കൂടി ക്ലബ്ബ് ചെയ്ത പോവാന്‍ കുറച്ചു പ്രയാസമാണ്. സിനിമയുടെ വിജയവും പരാജയവും എന്നെ വേദനിപ്പിക്കാറില്ല. സിനിമ പരാജയപ്പെടാന്‍ കാരണം എന്താണെന്ന് ഞാന്‍ പരിശോധിക്കാറുണ്ട്.-ജയസൂര്യ വ്യക്തമാക്കി.

നല്ലപടമായിരുന്നു വൃത്തികെട്ട ടൈറ്റിലായിപ്പോയി എന്നാണ് ലുക്കാചുപ്പിയെക്കുറിച്ച് മമ്മൂട്ടി എന്നോട് പറഞ്ഞത്. സിനിമ അങ്ങനെയാണ്. ചിലപ്പോള്‍ അതിന്റെ പേരില്‍ പരാജയപ്പെടും. സിനിമയുടെ വിജയ പരാജയങ്ങളില്‍ പല ഘടകങ്ങള്‍ ഉണ്ടെന്നും ജയസൂര്യ പറഞ്ഞു