പുരോഗമനപരമായ എന്ത് പറഞ്ഞാലും ചില വൃത്തികെട്ടവന്മാര്‍ അതിന് എതിരെ വരും: ജിയോ ബേബി

ജിയോ ബേബി ചിത്രം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ് പ്രശംസയ്‌ക്കൊപ്പം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ പുരസ്‌കാര നേട്ടത്തില്‍ തിളങ്ങി നല്‍ക്കുമ്പോഴും ചിത്രത്തിനെതിരെ വന്ന വിമര്‍ശനങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകന്‍ ജയോ ബേബി.

ആ വിഭാഗത്തോട് ഒന്നും പറയാതിരിക്കുക എന്നതാണ് ചെയ്യാനുള്ളത്. അവരോടു ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ ഒരു വിഭാഗം ഉണ്ടെന്ന് പോലും നടിക്കാതിരിക്കുക. സാധാരണ പ്രേക്ഷകര്‍ സിനിമയെ അംഗീകരിച്ചു. അതുമതി. ആ സിനിമ ലോകത്തെ ഏറ്റവും മികച്ച സിനിമ എന്നല്ല.

Read more

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ പറയുന്ന വിഷയത്തില്‍ കാര്യമുണ്ട് എന്ന് പ്രേക്ഷകന് മനസ്സിലായി. അതാണ് ആ സിനിമയുടെ വിജയം. പുരോഗമനപരമായ എന്ത് പറഞ്ഞാലും ചില വൃത്തികെട്ടവന്മാര്‍ അതിനെതിരെ വരും. അവരുടെ ശബ്ദം കേട്ടതായി നടിക്കേണ്ട. ഞാന്‍ അങ്ങനെയാണ് കാണുന്നത്. അദ്ദേഹം റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.