സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജോറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി ഉയര്‍ത്തിയ സംഭവത്തില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ശോഭനമായ ഭാവിക്ക് കുട്ടികള്‍ യുവജന കമ്മീഷന്‍ അധ്യക്ഷ പദവി ലക്ഷ്യം വയ്ക്കണം എന്നാണ് ജോയ് മാത്യുവിന്റെ പരിഹാസിക്കുന്നത്.
”ഗ്രേസ് മാര്‍ക്കിന് വേണ്ടിയും ഗ്രേഡുകള്‍ക്ക് വേണ്ടിയും ധന-സമയ-ഊര്‍ജങ്ങള്‍ നഷ്ടപ്പെടുത്തുന്ന കുട്ടികള്‍ യുവജന കമ്മീഷന്‍ പദവി ലക്ഷ്യം വെക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ. പ്രാണരക്ഷാര്‍ഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓര്‍മയില്‍ വെക്കുന്നത് നല്ലതാണ്” എന്നാണ് ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
2016ല്‍ ആണ് ചിന്താ ജെറോം യുവജന കമ്മിഷന്‍ അധ്യക്ഷയാകുന്നത്. വ്യാഴാഴ്ചയാണ് ചിന്ത ജെറോമിന്റെ ഒരു വര്‍ഷത്തെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചു നല്‍കാന്‍ ധനവകുപ്പ് അനുമതി നല്‍കിയത്. 50,000 രൂപയില്‍ നിന്നാണ് ശമ്പളം ഒരു ലക്ഷമാക്കി മാറ്റിയത്.
Read more
അധികാരം ഏറ്റ 2016 മുതല്‍ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന് ചിന്ത ജെറോം യുവജനക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. വകുപ്പ് ഇത് ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്കായി വിട്ടു. തുടര്‍ന്ന് ധനകാര്യവകുപ്പും യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയും അനുകൂല നിലപാട് എടുക്കുകയായിരുന്നു.