അവള്‍ക്കതിനുള്ള തഞ്ചമില്ലെന്ന് അവള്‍ തന്നെ പറയുന്നുണ്ടല്ലോ; ഹരീഷ് പേരടിയുടെ വിമര്‍ശനത്തിന് മറുപടി നല്‍കി ജൂഡ് ആന്തണി ജോസഫ്

സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന്റെ ചിത്രം സാറയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഹരീഷിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ജൂഡ് . കൗമുദി ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് സംവിധായകന്‍ മറുപടി പറഞ്ഞിരിക്കുന്നത്.

ജൂഡ് ആന്തണി ജോസഫിന്റെ വാക്കുകള്‍

ഒരു കുഞ്ഞ് തൊട്ടടുത്തിരുന്ന് കരയുമ്പോള്‍ എടുക്കാന്‍ പോലും എടുക്കാന്‍ പോയും തോന്നാത്ത നായിക എന്ത് അലമ്പാണെന്നൊക്കെ ഹരീഷ് പേരടി എഴുതിയിട്ടുണ്ടായിരുന്നു ആ കുഞ്ഞ് വീട്ടിലാണെങ്കില്‍ പ്രത്യേകിച്ച് ഒന്നും പറ്റാനില്ല. റെയില്‍ വേ സ്റ്റേഷനില്‍ ഒറ്റയ്ക്കിരിക്കുകയാണെങ്കില്‍ പറഞ്ഞത് ശരിയാണ്. സുരക്ഷിത സ്ഥാനത്ത് എത്തിക്കാം. വീട്ടില്‍ നിന്ന് അമ്മയോ അമ്മാവനോ ഉടന്‍ വരുമെന്നുള്ളപ്പോള്‍ എന്ത് പേടിക്കാനാണ്.

Read more

കുഞ്ഞ് താഴേ വീഴാന്‍ പോവുകയാണെങ്കില്‍ എടുക്കുകയോ ഓമനിക്കുകയോ ഒക്കെ ചെയ്യാവുന്നതാണ് . എന്നാല്‍ സാറയ്ക്ക് കരയുന്ന ഒരു കുഞ്ഞിനെ ചാടിയെടുക്കുകയോ വാവാവോ എന്ന് പറയാനുള്ള കഴിവോ ബോധമോ ഇല്ലെന്ന് തന്നെയാണ് നമ്മള്‍ പറയുന്നത്.