'നീ ശരിക്കും പൊലീസുകാരനാണെങ്കില്‍ ഈ ഒരൊറ്റ കേസ് മതി നിന്നെ ഡിപ്പാർട്ട്മെന്റിൽ നിന്നിം പിരിച്ചുവിടാൻ, അന്ന് ആ ചവിട്ടിന് പിന്നാലെ അദ്ദേഹം എന്നോട് പറഞ്ഞാണിത്'; കലാഭവന്‍ ഷാജോണ്‍

നടനായും സംവിധായകനായും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് നടൻ കലാഭവൻ ഷാജോൺ. ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ സഹദേവനായി ആരാധകരുടെ മനസ്സ് കീഴടക്കിയ ഷാജോൺ മോഹൻലാലിനൊപ്പമുള്ള ദൃശ്യത്തിലെ ഷൂട്ടിങ്ങ് അനുഭവങ്ങൾ പങ്കുവെച്ച് കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

സിനിമയിൽ മോഹൻലാലിനെയാണ് ഇടിക്കേണ്ടതും ചവിട്ടേണ്ടതും. താൻ ക്യാമറ കയ്യിലെടുക്കും നിങ്ങളേത് വഴി വേണമെങ്കിലും ഓടിച്ചിട്ട് ഇടിച്ചോ, താൻ ഷൂട്ട് ചെയ്യ്തോളമെന്ന്  ക്യാമറാമാൻ പറഞ്ഞു. ഒന്നും നോക്കണ്ട, നല്ല ചാമ്പ് ചാമ്പിക്കോളാനാണ് ജീത്തു ജോസഫ് പറഞ്ഞത്. മോഹൻലാലിന് ഇത് മനസിലാവും. പക്ഷേ തനിക്ക് ആദ്യം പേടിയാണ് തോന്നിയത്. ഇത് മനസ്സിലായ  അദ്ദേഹം  നമ്മുടെ തോളിൽ കയ്യിട്ട് എന്താ മോനേ, എന്ന് ചോദിച്ച് വേറെ കഥകളൊക്കെ പറഞ്ഞ് തമാശകളൊക്കെ പറഞ്ഞ് നമ്മളെ കൂളാക്കും.

മോഹൻലാൽ വന്നിട്ട് ചവിട്ടിക്കെയെന്ന് പറഞ്ഞു. താൻ ചവിട്ടി, ഇത്രേയുള്ളു മോനേ എന്ന് ലാലേട്ടൻ പറഞ്ഞു. പിന്നെ ആശാ ശരത്ത് വന്നു. റിഹേഴ്‌സൽ നോക്കാമെന്ന് പറഞ്ഞു. ജീത്തു ജോസഫ് ആക്ഷൻ പറഞ്ഞു. ആശാ ശരത്ത് സഹദേവാ എന്ന് വിളിച്ചു. താൻ യെസ് മേഡം എന്ന് പറഞ്ഞ് താൻ ചെന്ന് ഒറ്റ ചവിട്ട്,   പക്ഷേ ചവിട്ടിന് പിന്നാലെ സഹദേവനാണ് താഴെ വീണത്. ആദ്യം ചവിട്ടിയപ്പോൾ ലാലേട്ടൻ അയഞ്ഞ് നിന്നു. അപ്പോൾ കുഴപ്പമില്ലായിരുന്നെന്നും  അദ്ദേഹം പറഞ്ഞു.

Read more

ചവിട്ടി താഴെ വീണ തന്നെ കണ്ട് മോനേ നീ ശരിക്കും പൊലീസുകാരനാണെങ്കില്‍ ഈ ഒരൊറ്റ കേസ് മതി നിന്നെ ഡിപ്പാർട്ട്മെന്റിൽ നിന്നിം പിരിച്ചുവിടാനെന്നാണ് മോഹൻലാൽ തമാശ രൂപേണ തന്നോട് പറഞ്ഞതെന്നും ഷാജോൺ കൂട്ടിച്ചേർത്തു