ശങ്കരാടിയുമായി നിശ്ചയിച്ച വിവാഹം മുടങ്ങി, മതം മാറണമെന്ന പ്രശ്‌നം വന്നു: കവിയൂര്‍ പൊന്നമ്മ

നടന്‍ ശങ്കരാടിയുമായി കവിയൂര്‍ പൊന്നമ്മയുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ടുണ്ടെന്ന കാര്യം പലര്‍ക്കും അറിയാനിടയില്ല. ആ വിവാഹം മുടങ്ങിയതിനെക്കുറിച്ച് ഒരിക്കല്‍ കവിയൂര്‍ പൊന്നമ്മ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ഒപ്പം തന്റെ പ്രണയബന്ധത്തെക്കുറിച്ചും അവര്‍ വെളിപ്പെടുത്തിയിരുന്നു.

നാടകത്തില്‍ അഭിനയിച്ചിരുന്ന കാലത്ത് നടന്‍ ശങ്കരാടിയ്ക്ക് അങ്ങനൊരു ഇഷ്ടം വരുന്നത്. എന്നാല്‍ തനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു എന്നാണ് കവിയൂര്‍ പൊന്നമ്മ വെളിപ്പെടുത്തിയത്.
നാടകസമിതിയില്‍ ശങ്കരാടി ഒരു ആലോചനയുമായി വന്നു. എന്നാല്‍ ഞാന്‍ അദ്ദേഹത്തെ പ്രേമിച്ചിട്ടൊന്നുമില്ലെന്ന് പൊന്നമ്മ പറയുന്നു. എല്ലാവരും കൂടി ഒരു ആലോചന കൊണ്ട് വന്നതാണ്.

ശങ്കരാടിയും പൊന്നമ്മയും തമ്മില്‍ ചെറിയൊരു അടുപ്പമാണെന്ന വാര്‍ത്ത പ്രചരിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ളതാണ് കെപിഎസി. പാര്‍ട്ടി ഉടനെ തന്നെ വിളിച്ച് സംസാരിച്ചു. അച്ഛനെയാണ് വിളിച്ചത്. അത് തനിക്കറിയില്ലെന്ന് നടി വ്യക്തമാക്കി. അങ്ങനെ വിവാഹനിശ്ചയം നടന്നു. രണ്ട് പേരും ഒന്ന് പോലെയായെങ്കിലും അത് മുടങ്ങി.

Read more

എനിക്ക് ‘ഒരു വ്യക്തിയോട് ഇഷ്ടം ഉണ്ടായിരുന്നു. അയാളുടെ പേര് ഞാനിവിടെ പറയുന്നില്ല. ഞാന്‍ അദ്ദേഹത്തെ വിവാഹം കഴിച്ചേനെ. പക്ഷേ മതം മാറണം എന്ന് പറഞ്ഞ് കൊണ്ടൊരു പ്രശ്നം വന്നപ്പോള്‍ ഞാന്‍ അതില്‍ നിന്നും പിന്മാറിയതാണ്. കാരണം എനിക്കെന്റെ കുടുംബം കൈവിടാന്‍ താല്‍പര്യമില്ലായിരുന്നു’ എന്നാണ് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്.