തെന്നിന്ത്യന്‍ സിനിമകളില്‍ ബോളിവുഡ് നടന്മാരെ വേണ്ടവിധം പരിഗണിക്കുന്നില്ല, കിട്ടുന്നത് മോശം വേഷങ്ങള്‍: ആരോപണവുമായി സംവിധായകന്‍

തെന്നിന്ത്യന്‍ സിനിമകള്‍ക്ക് രാജ്യമെമ്പാടും പ്രേക്ഷകരുണ്ട്. ‘ആര്‍ ആര്‍ ആറും’ ‘കെജിഎഫും’ ‘പുഷ്പ’യുമൊക്കെ ഇത്തരം സിനിമകള്‍ക്ക് ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ തെന്നിന്ത്യന്‍ സിനിമകള്‍ വ്യാപകമായി സ്വീകരിക്കപ്പെടുന്ന സാഹചര്യത്തിലും ബോളിവുഡില്‍ നിന്നെത്തുന്ന നാടന്മാര്‍ക്ക് തെന്നിന്ത്യന്‍ സിനിമയില്‍ മോശം കഥാപാത്രങ്ങളാണ് നല്‍കുന്നതെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ കൃഷ്ണ ഡികെ.

ബോളിവുഡിലെ പ്രമുഖ നടന്മാര്‍ ഹിന്ദിയില്‍ പ്രധാന വേഷം ചെയ്യുമ്പോള്‍ തെന്നിന്ത്യയില്‍ മോശം വേഷങ്ങളാണ് ലഭിക്കുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. ‘തമിഴിലും തെലുങ്കിലും ധാരാളം വില്ലന്മാര്‍ ബോളിവുഡില്‍ നിന്നുള്ളവരാണ്. ഇവിടെയുള്ള നമ്മുടെ എല്ലാ അഭിനേതാക്കളും അവിടെ പോയി മോശം വേഷങ്ങള്‍ ചെയ്യുകയാണ്.

സോനു സൂദ്, മുകുള്‍ ദേവ് എന്നിവരും വില്ലന്‍ വേഷങ്ങള്‍ ചെയ്ത ചില സമീപകാല അഭിനേതാക്കളും ഇതിനുദാഹരണമാണ്’, കൃഷ്ണ ഡികെയുടെ പുതിയ ചിത്രം ഫര്‍സിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

Read more

ഷാഹിദ് കപൂറിനൊപ്പം വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് ഫര്‍സി. ക്രൈം ത്രില്ലറായെത്തുിയ ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. ഷാഹിദിന്റെ ആദ്യ ത്രില്ലര്‍ ചിത്രവും ഒടിടി റിലീസും കൂടിയാണ് ഫര്‍സി.