എന്റെ മകള്‍ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 30 വയസ്സായേനെ, ഇന്നും മനസ്സില്‍ നീറ്റലാണ്: ലാലു അലക്സ്

ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞ് ലാലു അലക്സ്. സിനിമ ഇല്ലാതെ വീട്ടിലിരിക്കുന്ന നാളുകള്‍ വലിയ വിഷമം ഉണ്ടാക്കുന്നതാണ്. ജീവിതത്തിലെ വേദനകളെ കുറിച്ച് ഓര്‍ത്താല്‍ സങ്കടം വരും. തന്റെ മകള്‍ പത്തു മാസം മാത്രമേ ജീവിച്ചുള്ളുവെന്നും ലാലു അലക്സ് പറയുന്നു.

ജീവിതത്തില്‍ അനുഭവിച്ച വേദനകളെ കുറിച്ച് ഓര്‍ത്താല്‍ വിഷമം വരും. എനിക്ക് ഒരു മോള്‍ ഉണ്ടായിരുന്നു. 10 മാസമേ അവള്‍ ജീവിച്ചുള്ളൂ. ഇന്നും അവളുടെ മുഖം മനസില്‍ നീറ്റലാണ്. ഇന്ന് ഉണ്ടായിരുന്നെങ്കില്‍ അവള്‍ക്കിപ്പോള്‍ 30 വയസ്സ് ആയേനെ. പക്ഷേ അതൊക്കെ ഞാന്‍ മറികടന്നു. അദ്ദേഹം പറഞ്ഞു.

അവസരങ്ങള്‍ തേടി താന്‍ ഒരുപാട് വാതിലുകള്‍ മുട്ടിയിട്ടുണ്ട്. മിക്കവരും തുറന്നു തന്നു. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ നിങ്ങള്‍ ഭാഗ്യവാന്‍ ആണോന്ന് ചോദിച്ചാല്‍ ആകെ മൊത്തം തൂക്കി നോക്കുമ്പോള്‍ ഭാഗ്യവാനാണ്. സ്വപ്നം കണ്ടതിനേക്കാള്‍ പലതും അഞ്ചും പത്തും മടങ്ങ് തിരിച്ചു കിട്ടി എന്നാണ് നടന്‍ പറയുന്നത്.

Read more

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാലു അലക്സ് സംസാരിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി ആണ് താരത്തിന്റെതായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രം. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്.