സൺറൈസേഴ്‌സ് ഹൈദരാബാദ്- പഞ്ചാബ് കിങ്‌സ് മത്സരം കണ്ട ഒരു ആരാധകനും നഷ്ടം തോന്നില്ല എന്ന് ഉറപ്പാണ്. ഉറക്കം തൂങ്ങി കളികൾ കണ്ട് ബോറടിച്ചവർക്കും, സീസണിന് ആവേശം പോരാ എന്ന് പറഞ്ഞവർക്കും ഉള്ള മറുപടി ആയിരുന്നു രണ്ട് തകർപ്പൻ ടീമുകളുടെ പോരാട്ടമെന്ന പറയാം. ഇന്ത്യയുടെ അടുത്ത സെൻസേഷൻ താരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന അഭിഷേക് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി കരുത്തിൽ ആയിരുന്നു ഹൈദരാബാദ് വിജയത്തിലെത്തിയത്.
14 ബൗണ്ടറിയും 10 സിക്‌സും അടക്കം 141 റൺസാണ് അഭിഷേക് അടിച്ചെടുത്തത്. 37 പന്തിൽ 66 റൺ എടുത്ത സഹഓപ്പണർ ട്രാവിസ് ഹെഡ് തകർപ്പൻ പിന്തുണയും നൽകി. സെഞ്ച്വറി നേടിയതിനു ശേഷം അഭിഷേക് This one is for Orange Army എന്നെഴുതിയ കുറിപ്പ് ഉയർത്തി കാട്ടിയിരുന്നു. എന്നാൽ അത് അദ്ദേഹം കുറെ മത്സരങ്ങളായി കൊണ്ട് നടക്കുകയാണെന്നായിരുന്നു ഹെഡിന്റെ വാദം. അതിനു മറുപടിയായി രംഗത്ത് എത്തിയിരിക്കുകയാണ് അഭിഷേക് ശർമ്മ.
Read more
ഹെഡ് കളിയാക്കിയത് പോലെ താൻ ആറുമത്സരങ്ങളായി ഇത് പോക്കറ്റിലിട്ട് നടന്നിട്ടില്ലെന്നും മത്സര ദിവസം രാവിലെ മാത്രമാണ് ആ കുറിപ്പ് എഴുതിയത്തെന്നുമാണ് അഭിഷേക് പറയുന്നത്. സൺറൈസേഴ്‌സ് എക്‌സിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് താരത്തിന്റെ പ്രതികരണം.