തെരുവുതോറും സോപ്പ് വിറ്റ് ജീവിക്കുന്നു, ഭക്ഷണം പോലും ഒരു നേരം മാത്രം; പൊട്ടിക്കരഞ്ഞ് മോഹന്‍ലാലിന്റെ നായിക; വീഡിയോ

മോഹന്‍ലാലിന്റെ നായികയായി പ്രജ , നരസിംഹം തുടങ്ങിയ സിനിമകളില്‍ കൂടി മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ഭാസ്‌കര്‍. ചില സീരിയലുകളിലും ഐശ്വര്യ അഭിനയിച്ചിരുന്നു.

എന്നാല്‍ കുറച്ചുനാളുകളായി ഇവര്‍ സിനിമയിലില്ല ഇപ്പോഴിതാ തനിക്ക് ജോലിയില്ലെന്നും പണമില്ലെന്നും തെരുവുകള്‍തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നുമുള്ള വെളിപ്പെടുത്തല്‍ നല്‍കിയിരിക്കുകയാണ് ഐശ്വര്യ.

സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.ജോലിയില്ല. പണമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല.

നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും’- എന്നാണ് നടി ഒരു ഓണ്‍ലൈന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്.

Read more