ഹാപ്പി സര്‍ദാര്‍ സെറ്റില്‍ വെച്ച് സിദ്ദിഖില്‍ നിന്ന് സങ്കടപ്പെടുത്തുന്ന ഒരു അനുഭവമുണ്ടായി; നടനെതിരെ മാലാ പാര്‍വതി

നടന്‍ സിദ്ദിഖിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മാല പാര്‍വ്വതി. ‘ഹാപ്പി സര്‍ദാര്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് തനിക്ക് സിദ്ദിഖില്‍ നിന്നും സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ‘റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കവേയാണ് അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.

‘സിദ്ദിഖില്‍ നിന്നും ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് ഒരു അനുഭവമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ കാരണം ഞാന്‍ കുറച്ച് സങ്കടപ്പെട്ടിട്ടുണ്ട്. അവരൊക്കെയുള്ളപ്പോള്‍ എനിക്ക് അമ്മയില്‍ വലിയ പ്രതീക്ഷയില്ല’ നടി വ്യക്തമാക്കി.

Read more

2019ല്‍ ആയിരുന്നു ‘ഹാപ്പി സര്‍ദാര്‍’ എന്ന സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമയുടെ സെറ്റില്‍ തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നു എന്ന മാല പാര്‍വതിയുടെ വെളിപ്പടുത്തല്‍ ചര്‍ച്ചയായിരുന്നു. തൊട്ടുപിന്നാലെ സിനിമയുടെ ചില അണിയറപ്രവര്‍ത്തകര്‍ സെറ്റില്‍ ഒരു അമ്മ നടി കാരവാന്‍ ചോദിച്ചു എന്ന് ആരോപിച്ച് രംഗത്ത് വന്നു