വെറ്റില മുറുക്കി പൃഥ്വിരാജിന്റെ വായെല്ലാം പോയി, ഒപ്പം ചുമയുമുണ്ട്: മല്ലിക സുകുമാരന്‍

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘സലാര്‍’ ചിത്രത്തിനായി പൃഥ്വിരാജ് എടുക്കുന്ന കഠിന പ്രയത്‌നത്തെ കുറിച്ച് പറഞ്ഞ് മല്ലി സുകുമാരന്‍. സിനിമക്ക് വേണ്ടി മുറുക്കാന്‍ ചവച്ച് പൃഥ്വിരാജിന്റെ വായെല്ലാം പോയിരിക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് താരത്തിന്റെ അമ്മ മല്ലിക സുകുമാരന്‍.

വെറ്റില മുറുക്കി പൃഥ്വിരാജിന്റെ വായെല്ലാം പോയിരിക്കുകയാണ്. കഥാപാത്രത്തിന് വേണ്ടിയാണ് അവന്‍ വെറ്റില മുറുക്കിയത്. അവന് മുറുക്കി ശീലമില്ലാത്തത് കൊണ്ട് വായെല്ലാം പോയി. ഒപ്പം ചുമയുമുണ്ട്. ഹൈദരാബാദിലേക്ക് പോകുന്നത് സലാറില്‍ അഭിനയിക്കാനാണ് എന്നാണ് മല്ലിക പറയുന്നത്.

നിര്‍മ്മാതാവ് വിശാഖിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മല്ലിക മാധ്യമങ്ങളോട് സംസാരിച്ചത്. തന്നോടൊപ്പം കുറച്ചു ദിവസം നിന്നിട്ട് പോകാന്‍ പറയാറുണ്ടെങ്കിലും അടുത്ത് കിട്ടാറില്ലെന്ന പരാതിയും താരം മാധ്യമങ്ങളോട് പങ്കുവച്ചു. അവനെയാണ് തനിക്ക് അടുത്ത് കിട്ടാന്‍ പാട്.

അവനോട് എപ്പോഴും പറയാറുണ്ട് കുറച്ച് അധികം നിന്നിട്ട് പോകാന്‍ എന്നാണ് മല്ലിക പറയുന്നത്. അതേസമയം, 200 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാറില്‍ വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. ശ്രുതി ഹാസന്‍ ആണ് ചിത്രത്തില്‍ നായിക.

Read more

ജഗപതി ബാബു, ഈശ്വരി റാവു, മധു ഗുരുസ്വാമി എന്നിവര്‍ താരനിരയുടെ ഭാഗമാണ്. കെ.ജി.എഫ് പോലെ തന്നെ രണ്ട് ഭാഗങ്ങളായാണ് സലാറും ഒരുക്കുന്നതെന്നാണ് സൂചന. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം സെപ്റ്റംബറിലാണ് റിലീസ് ചെയ്യുക.