'മത്സരിക്കാന്‍ ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല, എന്റെ രാഷ്ട്രീയം സിനിമയാണ്'; നിലപാട് വ്യക്തമാക്കി മമ്മൂട്ടി

തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മമ്മൂട്ടി. സജീവ രാഷ്ട്രീയത്തില്‍ താത്പര്യമില്ല. തന്റെ ഏറ്റവും വലിയ രാഷ്ടട്രീയം സിനിമയാണ്. എല്ലാ തിരഞ്ഞെടുപ്പ് സമയത്തും നിങ്ങളെ പോലെ താനും മത്സരിക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കാറുണ്ട്. അത് കെട്ടുകഥയാണോ എന്നൊന്നും അറിയില്ല.

എന്നാല്‍ തന്നോട് നേരിട്ട് ഇതുവരെ ആരും മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടില്ല എന്നാണ് മമ്മൂട്ടി പറയുന്നത്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം “ദ പ്രീസ്റ്റ്” സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് മമ്മൂട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. വൈദികനായ ഡിക്ടറ്റീവിന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ഫാദര്‍ ബെനഡിക്ട് എന്നാണ് കഥാപാത്രത്തിന്റെ പേര്. ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 11ന് റിലീസിന് ഒരുങ്ങുകയാണ്.

Read more

സെക്കന്‍ഡ് ഷോ അനുവദിച്ചതോടെയാണ് ചിത്രം റിലീസിന് ഒരുങ്ങിയത്. ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.