ദേവരാജൻ മാസ്റ്ററെ പോലും അമ്പരപ്പിച്ച സംഗീതജ്ഞനെക്കുറിച്ച് മാമുക്കോയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. മരിക്കുന്നത് വരെ നോട്ടേഷൻ എഴുതാൻ പോലും അറിയാത്ത സംഗീതജ്ഞൻ ആയിരുന്നു ബാബുരാജ്.
ദേവരാജൻ മാസ്റ്ററേ പോലും ഞെട്ടിച്ച സംഗീതജ്ഞൻ അദ്ദേഹമാണ്. ബാബുരാജ് മരിച്ച സമയത്ത് ദേവരാജൻ മാസ്റ്റർ പ്രസംഗിച്ചത് ഇന്നും താൻ മറന്നിട്ടില്ല. എഴുപത്തേട്ടുകളിലാണ് ബാബുരാജ് മരിക്കുന്നത് ആ സമയത്ത് ദേവരാജൻ മാസ്റ്റർ വന്നിരുന്നു. അന്നത്തെ അദ്ദേഹത്തിൻ്റെ പ്രസംഗം ഇന്നും മറക്കാൻ പറഅറില്ല.
സംഗീത പാരമ്പര്യത്തിൽ നിന്ന് വ്യക്തിയാണ് താൻ. എന്നാൽ ബാബുരാജ് അങ്ങനെയല്ല. മോഹന രാഗത്തിൽ ഞാൻ നാല് അഞ്ച് പാട്ടുകൾ രചിച്ചിരുന്നു അത് അത്യവിശ്യം ഹിറ്റായി മാറിയിരുന്നു. അതേ രാഗത്തിൽ ബാബിരാജും മൂന്ന് നാല് പാട്ടുകൾ രചിച്ചിരുന്നു. ഇന്ന് ആ പാട്ടുകൾ എവിടെ പോയി നിൽക്കുന്നതെന്ന് ദെെവത്തിന് പോലും അറിയില്ലന്നാണ് അന്ന് ദേവരാജൻ മാസ്റ്റർ പറഞ്ഞത്.
Read more
അതുപോലെ അന്നത്തെ കാലത്ത് ദേവരാജൻ മാസ്റ്റർ ബാബുരാജിൻ്റെ കുടുംബത്തിന് ഒന്നര ലക്ഷം രൂപ കൊടുക്കുകയും ചെയ്തിരുന്നു. അധികം ഒരാളെയും അംഗീകരിക്കാത്ത വ്യക്തിയാണ് ദേവരാജൻ മാസ്റ്റർ അദ്ദേഹം പോലും ബാബുരാജിനെ അംഗീകരിച്ചിട്ടുണ്ടങ്കിൽ അധിൽ പരം ഒന്നുമില്ലെന്നും മാമുക്കോയ കൂട്ടി ചേർത്തു