'മരണശേഷവും ഞാൻ മോനിഷയെ കണ്ടിട്ടുണ്ട്, അവർ അന്ന് എന്നോട് സംസാരിച്ചത് ആ കാര്യത്തെ കുറിച്ചാണ്'; മണിയൻപിള്ള രാജു

സൂപ്പർ നായികയായി തിളങ്ങി നിന്ന കാലത്തായിരുന്നു നടി മോനിഷയുടെ മരണം. വാഹനപകടത്തിൽ മരിച്ച മോനിഷയെക്കുറിച്ച് മണിയൻപിള്ള രാജു പങ്കുവെച്ച ചില ഓർമ്മകളാണ് ശ്രദ്ധ നേടുന്നത്. മരണശേഷം ഒരിക്കൽ താൻ മോനിഷയെ സ്വപ്‌നത്തിൽ കണ്ടെന്നാണ് നടൻ പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിക്കിടയിലാണ് മണിയൻപിള്ള രാജു മോനിഷയെക്കുറിച്ച് സംസാരിച്ചത്.

ജയരാജിന്റെ ഒരു പടത്തിലാണ് ഞങ്ങൾ അവസാനമായി ഒന്നിച്ചഭിനയിക്കുന്നത്. അന്നത്തെ ഷൂട്ടിങ്ങും, കമലദളം സിനിമയുടെ വിജയാഘോഷവും കഴിഞ്ഞ് അവർ തിരിച്ച് പോവുമ്പോഴാണ് അപകടം ഉണ്ടാവുന്നത്. അക്കാലത്ത് ഹോട്ടലിലെ 504 എന്നൊരു റൂമിലാണ് താനും പ്രിയദർശനും താമസിച്ചിരുന്നത്. അങ്ങനെ ഒരിക്കൽ പോയപ്പോൾ 504 ൽ ആളുണ്ടെന്ന് പറഞ്ഞു.

അങ്ങനെ 505 ൽ കിടന്നു. രാത്രി ആയപ്പോൾ മോനിഷ അടുത്ത് വന്ന് നിൽക്കുന്നു. ആ ചേട്ടൻ കിടന്ന് ഉറങ്ങുകയാണോന്ന് ചോദിച്ചു. ഷൂട്ടിങ്ങ് ഇല്ലേ പോവണ്ടേ, എന്ന് ചോദിച്ചപ്പോൾ താൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റു. ഉണർന്നപ്പോൾ അവിടെ ആരുമില്ല. അവിടെ അപ്പോൾ കറന്റും പോയെങ്കിലും പെട്ടെന്ന് തിരിച്ച് വന്നു. പക്ഷേ താനാകെ വിയർത്ത് കുളിച്ചിരുന്നു.

വെള്ള ടോപ്പിൽ വലിയൊരു സൂര്യകാന്തി പൂവിന്റെ പടമുള്ള വസ്ത്രമാണ് അന്ന് മോനിഷ ധരിച്ചിരുന്നത്. അന്ന് താൻ നന്നായി പേടിച്ചിരുന്നു പിറ്റേ ദിവസം മിന്നാരത്തിന്റെ ഷൂട്ടിങ്  ലൊക്കേഷനിൽ ചെന്ന്  ഈ കഥ പറഞ്ഞപ്പോൾ മോഹൻലാൽ ഞെട്ടി. കമലദളത്തിൻ്റെ വിജയാഘോഷത്തിന് വന്ന മോനിഷ 505 മുറിയിലായിരുന്നു അന്ന് താമസിച്ചത്.

അവർ ആ പരുപാടിയിൽ വെള്ള ടോപ്പിൽ വലിയൊരു സൂര്യകാന്തി പൂവിന്റെ പടമുള്ള വസ്ത്രം ധരിച്ചാണ് വന്നതെന്നും മോഹൻലാൽ പറഞ്ഞു. പക്ഷേ താൻ ആ പരിപാടിയോ അതിലെ മോനിഷയെ കണ്ടിരുന്നില്ലെന്നാണ് മണിയൻപിള്ള പറയുന്നത്.