പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ മലയാളി റാപ്പര്‍ ഹനുമാന്‍കൈന്‍ഡിനും ഖേലോ ഇന്ത്യ ദേശീയ ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവ് ജോബി മാത്യുവിനും പ്രശംസ. മലയാളികള്‍ക്ക് പ്രധാനമന്ത്രി വിഷു ആശംസകളും നേര്‍ന്നു. മലയാളത്തിലാണ് മോദി വിഷു-ഈദ് ആശംസകള്‍ നേര്‍ന്നത്.
മന്‍ കീ ബാത്തിന്റെ 120ാം എപ്പിസോഡിലാണ് പ്രധാനമന്ത്രി ഹനുമാന്‍കൈന്‍ഡിനെയും ജോബി മാത്യുവിനെയും പ്രശംസിച്ചത്. ഖേലോ ഇന്ത്യ ദേശീയ ഗെയിംസില്‍ പാരാ പവര്‍ ലിഫ്റ്റിംഗില്‍ 65 കിലോ പുരുഷ വിഭാഗത്തില്‍ 148 കിലോ ഭാരം ഉയര്‍ത്തിയാണ് ജോബി മാത്യു സ്വര്‍ണം നേടിയത്. ജോബിയെപ്പോലെയുള്ളവര്‍ രാജ്യത്തിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Read more
ഭിന്നശേഷിക്കാരനായ ജോബി ആലുവ സ്വദേശിയാണ്. ഇന്ത്യന്‍ ആയോധനകലകള്‍ പ്രസിദ്ധിയാര്‍ജിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു മലയാളി റാപ്പറായ ‘ഹനുമാന്‍കൈന്‍ഡ്’ എന്നറിയപ്പെടുന്ന സൂരജ് ചെറുകാടിനെ പ്രധാനമന്ത്രി പരാമര്‍ശിച്ചത്. പാട്ടിന് വലിയ പ്രചാരണം ലഭിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു.