ഇത്ര പെട്ടെന്ന് പോകുമെന്ന് വിചാരിച്ചില്ല; സുബിയുടെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് മഞ്ജു പിള്ള

കെപിഎസി ലളിത വിട്ടുപിരിഞ്ഞിട്ട് ഒരാണ്ട് തികയുമ്പോള്‍ തന്നെ തന്റെ മറ്റൊരു ആത്മ സുഹൃത്ത് കൂടി നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് നടി മഞ്ജു പിള്ള. ഉറ്റസുഹൃത്തും നടിയുമായ സുബി സുരേഷ് രോഗാവസ്ഥയിലായിരുന്നെങ്കിലും മടങ്ങി വരുമെന്നാണ് താന്‍ കരുതിയതെന്ന് അവര്‍ പറയുന്നു.

‘മഞ്ജു മോളേ അവളിത്തിരി സീരിയസാണെന്ന്’ മമ്മി വിളിച്ച് പറയുമ്പോഴും ഇത്ര പെട്ടെന്ന് പോകുമെന്ന് വിചാരിച്ചില്ല. ശക്തിയോടെ തിരിച്ചു വരുമെന്നാണ് കരുതിയിരുന്നതെന്നും മഞ്ജുപിള്ള പറയുന്നു.
ഒറ്റയ്ക്ക് നിന്ന് പോരാടിയെടുത്ത ജീവിതമാണ് സുബിയുടേത്. ആരും സഹായത്തിനുണ്ടായിരുന്നില്ല.

അവിടെ നിന്നാണ് ഇവിടം വരെ അവള്‍ വളര്‍ന്നത്. അത്രയ്ക്ക് വളരെ അടുപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഒരേദിവസം ഇല്ലാതാകുന്നത് നല്‍കുന്ന ശൂന്യത വലിയതാണ്. സഹോദരീതുല്യമായ സനേഹവാല്‍സല്യങ്ങള്‍ പരസ്പരം ഉണ്ടായിരുന്നു.

Read more

ഒരു പ്രേമമുണ്ടായാലും ആരെയെങ്കിലും വായ്‌നോക്കിയാലും പോലും വിളിച്ച് പറയാന്‍ ആത്മബന്ധമുണ്ടായിരുന്ന ഉറ്റസുഹൃത്തിനെയാണ് തനിക്ക് നഷ്ടമായത്. നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ സുബിക്കുണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചത് പോലെ ഇതിലും മടങ്ങിവരുമെന്നാണ് കരുതിയത് ‘- മഞ്ജു പറയുന്നു