ഏറ്റവും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ഹീറോ; പിറന്നാള്‍ ദിനത്തില്‍ ടൊവീനോയെക്കുറിച്ച് മാത്തുക്കുട്ടി

ടൊവിനോ തോമസിന്റെ പിറന്നാള്‍ ദിനത്തില്‍ രസകരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ് സുഹൃത്തും സംവിധായകനുമായ മാത്തുക്കുട്ടി. ടൊവിനോ ഭാവിയില്‍ പ്രശസ്തനാകുമ്പോള്‍ ഇടാനായി താന്‍ മാറ്റിവച്ച ചിത്രമാണിതെന്നും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ഹീറോയാണ് ഈ ചിത്രത്തിലെന്നും മാത്തുക്കുട്ടി കുറിച്ചു.

‘ഭാവിയില്‍ നീ പ്രശസ്തനാകുമ്പോള്‍ ഇടാന്‍ വേണ്ടി എടുത്തുവച്ച ഫോട്ടോ. ഇനിയും വൈകിയാല്‍ ചിലപ്പോള്‍ പിടിച്ചാല്‍ കിട്ടാണ്ടാകും. കണ്ടതില്‍ വച്ചേറ്റവും വിചിത്രമായ രീതിയില്‍ കിടന്നുറങ്ങുന്ന സൂപ്പര്‍ഹീറോയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.”-

View this post on Instagram

A post shared by RJ Mathukkutty (@rjmathukkutty)


കസേരയിലേക്ക് കാലെടുത്തുവെച്ച് നിലത്ത് കിടന്നുറങ്ങുന്ന ടൊവിനോയാണ് ചിത്രത്തിലുള്ളത് ചെറുപ്പം മുതലേ സുഹൃത്തുക്കളാണ് ടൊവിനോയും മാത്തുക്കുട്ടിയും.സിനിമയില്‍ സജീവമാകുന്നതിനു മുമ്പേ ഒരു റൂമിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.