ഈ കോളജ് ഞാന്‍ ഇങ്ങെടുക്കുവാ..; അച്ഛന്‍ പഠിച്ച കോളജില്‍ അഡ്മിഷന്‍ എടുത്ത് മീനാക്ഷി, പോസ്റ്റ് വൈറല്‍

കോളജിലെ ആദ്യ ദിനം പങ്കുവച്ച് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്. ‘മണര്‍കാട് കോളജ് ഞാന്‍ ഇങ്ങെടുക്കുവാ’ എന്ന വരികള്‍ ചേര്‍ത്താണ് പ്രധാന അധ്യാപകന്റെ ഓഫിസില്‍ നിന്നുള്ള ചിത്രം പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘കോളജിന്റെ ആധാരം ആണോ അധ്യാപകന്‍ തരുന്നത്’ എന്ന ചോദ്യത്തിന് ‘എന്റെ ആധാറിന്റെ കോപ്പിയാ. അങ്ങോട്ട് കൊടുക്കുവാ’ എന്നാണ് മീനാക്ഷിയുടെ രസകരമായ മറുപടി. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് അച്ഛന്‍ അനൂപ് പഠിച്ച മണര്‍കാട് സെന്റ് മേരീസ് കോളജില്‍ ബിഎ ഇംഗ്ലീഷിന് ആണ് മീനാക്ഷി പ്രവേശനം നേടിയത്.

അച്ഛനൊപ്പം എത്തിയാണ് മീനാക്ഷി അഡ്മിഷന്‍ എടുത്തത്. ‘കോളജ് എടുത്തുകൊണ്ടു പോകരുതേ, ലേശം ബാക്കി വച്ചേക്കണേ’, ‘എടുത്താല്‍ പൊങ്ങുമോ മീനുട്ടീ’ എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് എത്തിക്കൊണ്ടിരിക്കുന്നത്.

അതേസമയം, മധുര നൊമ്പരം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് മീനാക്ഷി അഭിനയത്തിലേക്ക് എത്തുന്നത്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലും എത്തി. നിരവധി ടെലിഫിലിമുകളിലും നടി അഭിനയിച്ചിട്ടുണ്ട്. നിലവില്‍ മ്യൂസിക് ഷോയുടെ അവതാരകയായി ടെലിവിഷനില്‍ സജീവമാണ് മീനാക്ഷി.

Read more