സ്റ്റേജിലേക്ക് വന്ന മമ്മൂട്ടി എന്നോട് പറഞ്ഞത് എന്താണെന്ന് ഊഹിക്കാമോ? വീഡിയോ പങ്കുവെച്ച് മീര നന്ദന്‍

നിലവില്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഒരുപാട് ആരാധകരുള്ള താരമാണ് മീര നന്ദന്‍. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് താരം ഇപ്പോള്‍. മമ്മൂട്ടിക്കൊപ്പമുള്ള നടിയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഒരു വീഡിയോയാണ് മീര പങ്കുവച്ചിരിക്കുന്നത്. ‘സ്റ്റേഡജില്‍ എത്തിയ മമ്മൂട്ടി തന്നോട് പറഞ്ഞത് എന്താണെന്ന് ഊഹിക്കാമോ? അതു കേട്ടു തുളളിച്ചാടുകയാണ് ഞാനിപ്പോള്‍’ എന്നാണ് വീഡിയോയ്ക്കൊപ്പം മീര കുറിച്ചിരിക്കുന്നത്. ‘സുന്ദരി ആയിരിക്കുന്നല്ലോ’ എന്നാണ് മമ്മൂക്ക പറഞ്ഞതെന്നും മീര കുറിച്ചിട്ടുണ്ട്.

നടിമാരായ രചന നാരായണന്‍കുട്ടി, ശ്രിന്ദ എന്നിവര്‍ താരത്തിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. അതേസമയം, ടെലിവിഷന്‍ അവതാരകയായി കരിയര്‍ ആരംഭിച്ച മീര ലാല്‍ജോസിന്റെ ‘മുല്ല’യിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പുതിയമുഖം, ആട്ടക്കഥ, മല്ലുസിങ്ങ്, കറന്‍സി, പോസ്റ്റ്മാന്‍ തുടങ്ങിയ ചിത്രങ്ങളിലും മീര അഭിനയിച്ചു.

View this post on Instagram

A post shared by Meera Nandhaa (@nandan_meera)

Read more