അല്ലെങ്കില്‍ രാത്രിയിലെ പരിപാടി വേറെ ആയിരിക്കും; മീര നന്ദന് എതിരെ സൈബര്‍ സദാചാര വാദികള്‍

നടി മീര നന്ദനെതിരെ തിരിഞ്ഞിരിക്കുകയാണ് സൈബര്‍ സദാചാരവാദികള്‍. കഴിഞ്ഞ ദിവസം താരം പങ്കുവെച്ചൊരു വീഡിയോയ്ക്കെതിരെ കടുത്ത സദാചാര ആക്രമണമാണ് അരങ്ങേറുന്നത്.

കഴിഞ്ഞ ദിവസമാണ് ലുലുമാളിലെ രാത്രികാല ഷോപ്പിംഗ് ഫെസ്റ്റിവലിനെക്കുറിച്ചാണ് മീര നന്ദന്‍ ഒരു പ്രൊമോഷണല്‍ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോയില്‍ താരം ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ ഇറക്കമാണ് സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളെ ചൊടിപ്പിച്ചത്.

പാന്റ് ആദ്യം ഇടുക അല്ലെങ്കില്‍ രാത്രിയിലെ പരിപാടി വേറെ ആയിരിക്കും, മോളെ മീര നന്ദന്‍ മോള്‍ക്ക് ഞാന്‍ അങ്ങോട്ടു 15 ദിര്‍ഹം തരാം ഒരു സൗസര്‍ വാങ്ങി ഇടു, അവിടെ ചെന്ന് ജീന്‍സോ സാരിയോ മേടിക്ക്, ശു ശു ചേച്ചി പാന്റ് പാന്റ് എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.

Read more

അതേസമയം സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ട് താരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ എത്തുന്നുണ്ട്.സദാചാര പോലീസ് ആകാതെ മലയാളികളെ. അവര്‍ക്ക് ഇഷ്ടമുള്ള വേഷം അവര്‍ ധരിച്ചോട്ടെ നിങ്ങടെ ചെലവില്‍ ഒന്നും അല്ലല്ലോ എന്നാണ് താരത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.