'ആ ശബ്ദം ഒരുമയുടെ മന്ത്രമാണ്, അതില്‍ വൈറസും ബാക്ടീരിയയുമൊക്കെ നശിക്കട്ടെ'

കൊറോണ വൈറസിനെതിരെ രാജ്യമെല്ലാം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ അതിനോട് സഹകരിക്കണമെന്ന് നടന്‍ മോഹന്‍ലാല്‍. ഈ മഹാവിപത്തിനെ നാം ഒറ്റക്കെട്ടായി നേരിടണമെന്നും ഒരുപാടു പേര്‍ ഇതിനെ ഗൗരവത്തോടെ കാണുന്നില്ല എന്നതില്‍ ദുഃഖമുണ്ടെന്നും മോഹന്‍ലാല്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

“വളരെയധികം ശ്രദ്ധയോടെയാണ് ചെന്നൈയിലെ വീട്ടില്‍ സമയം ചിലവഴിക്കുന്നത്. ഞങ്ങളാരും ഇന്നു പുറത്തു പോകുന്നില്ല. സാധനങ്ങള്‍ വാങ്ങാനായി വീട്ടില്‍ നില്‍ക്കുന്നവരെയാണ് വിടുന്നത്. ഇതൊന്നും ശീലമില്ല എന്നു പറഞ്ഞിട്ട് കാര്യമില്ല. നാമിതൊക്കെ ശീലമാക്കണം. ഒറ്റക്കെട്ടായി രാജ്യം നില്‍ക്കുമ്പോള്‍ നാം അതിനോട് സഹകരിക്കണം.” മോഹന്‍ലാല്‍ പറ?ഞ്ഞു.

“ഇന്ന് അഞ്ചു മണിക്ക് നാമെല്ലാവരും ക്ലാപ് ചെയ്യുന്നത് വലിയൊരു പ്രോസസ്സാണ്. ആ ശബ്ദമെന്ന് പറയുന്നത് ഒരുമയുടെ മന്ത്രം പോലെയാണ്. അതില്‍ വൈറസും ബാക്ടീരിയയുമൊക്കെ നശിച്ചു പോകട്ടെ. ഈ മഹാവിപത്തിനെ നാം ഒറ്റക്കെട്ടായി നേരിടണം. ഒരുപാടു പേര്‍ ഇതിനെ ഗൗരവത്തോടെ കാണുന്നില്ല എന്നതില്‍ ദുഃഖമുണ്ട്. എല്ലാവരും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അപേക്ഷിക്കുന്നു.” മോഹന്‍ലാല്‍ പറഞ്ഞു.