ഒന്നുകില്‍ സൂപ്പര്‍ ഹിറ്റ് അല്ലെങ്കില്‍ തിയേറ്ററില്‍ ദുരന്തം പടങ്ങളാണ് മോഹന്‍ലാലിന്റെ കരിയറില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ളത്. ആവറേജ് ഹിറ്റുകള്‍ താരത്തിന്റെ കരിയറില്‍ കുറവാണ്. 2021ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം 2’വിന് ശേഷം മോഹന്‍ലാലിന് സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ‘നേര്’, ‘മലൈകോട്ടൈ വാലിബന്‍’, ‘ബറോസ്’ എന്നീ ചിത്രങ്ങള്‍ക്കായി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
അടുത്തിടെ തിയേറ്ററില്‍ ഏറെ ഫ്‌ലോപ്പുകള്‍ സമ്പാദിച്ച സൂപ്പര്‍ താരം കൂടിയാണ് മോഹന്‍ലാല്‍. ഫ്‌ലോപ്പ് സിനിമകള്‍ സംഭവിച്ചതിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മനോരമ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ സംസാരിച്ചത്.
”ഞാന്‍ ചെയ്തത് ശരിയാണ് എന്നൊന്നും പറയുന്നില്ല. എന്റെ എത്രയോ സിനിമകള്‍ മോശമായി പോയിട്ടുണ്ട്. സിനിമകള്‍ മോശമാകുന്നത് എങ്ങനെയാണെന്ന് പറയാന്‍ പറ്റില്ല. കഥ കേള്‍ക്കുമ്പോള്‍ ഇത് വലിയ സിനിമയായി മാറണം എന്ന് ചിന്തിക്കാനേ പറ്റുകയുള്ളു. ഒരോ സിനിമകളും എടുക്കണ്ട രീതികളുണ്ട്, അതിന് ഒരു ഭാഗ്യമുണ്ട്.”
”അതിനൊരു ജാതകമുണ്ട് എന്നൊക്കെ വിശ്വസിക്കുന്ന ആളാണ് ഞാന്‍. എല്ലെങ്കില്‍ എല്ലാ സിനിമയും ഭയങ്കര സക്‌സസ്ഫുള്‍ ആയി മാറണ്ടതല്ലേ. അതില്‍ എന്തോ ഒരു മാജിക് റെസിപ്പിയുണ്ട്. അത്തരം റെസിപ്പികളില്‍ വരുന്ന സിനിമകളാണ് സക്‌സസ്ഫുള്‍ ആകുന്നത്. ഒരു നടന്‍ എന്ന നിലയില്‍ എന്റെ ജോലി എന്ന് പറയുന്നത്, എനിക്ക് വരുന്ന സിനിമകള്‍ മാക്‌സിമം ചെയ്യാന്‍ നോക്കുകയാണ്.”
Read more
”അല്ലെങ്കില്‍ ചെയ്യാതിരിക്കാം. വര്‍ഷത്തില്‍ ഒരു സിനിമ ഒക്കെ ചെയ്യാം. നമ്മുടെ കൂടെ ഒരുപാട് പേരുണ്ട്. അവരെയൊക്കെ സഹായിക്കാനായി മോശം സിനിമ ചെയ്യണം എന്നല്ല അതിന്റെ അര്‍ത്ഥം. അങ്ങനെ ചെയ്യുന്ന കൂട്ടത്തില്‍ മോശം സിനിമകളും ഉണ്ടാകും” എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.