'ഇത് ശരിയല്ല, ദുല്‍ഖര്‍ അങ്ങനെ ഒരു തീരുമാനം എടുത്താല്‍ ഞാന്‍ അപ്‌സെറ്റാകുമെന്ന് മൃണാൾ'; മറുപടിയുമായി ദുൽഖർ

ദുൽഖറിനോട് റൊമാന്റിക് സിനിമകള്‍ ചെയ്യുന്നത് നിര്‍ത്തരുതെന്ന് പറഞ്ഞ് മൃണാള്‍ താക്കൂര്‍. റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യുന്നത് അദ്ദേഹം നിര്‍ത്തുകയാണെങ്കില്‍ അത് അംഗീകരിക്കാന്‍ പറ്റില്ലെന്നും മൃണാൾ പറഞ്ഞു. സീതാ രാമം ഹിന്ദി റിലീസിനോട് അനുബന്ധിച്ച് ബോളിവുഡ് ഹങ്കാമക്ക് അഭിമുഖം നല്‍കുന്നതിനിടയാണ് ദുല്‍ഖറും മൃണാളും ഇതേക്കുറിച്ച് സംസാരിച്ചത്.

ഇത് ശരിയല്ല. ദുല്‍ഖര്‍ അങ്ങനെ ഒരു തീരുമാനമെടുത്താല്‍ താന്‍ അപ്‌സെറ്റാവുമെന്നും. തനിക്ക് റൊമാന്‍സ് ഇഷ്ടമാണെന്നും മൃണാൾ പറഞ്ഞു. ഷാരൂഖ് സാര്‍ ചെയ്ത റൊമാന്റിക് കഥാപാത്രങ്ങളെ കണ്ടിട്ടില്ലേ. അദ്ദേഹത്തിന്റെ രാജ്, രാഹുല്‍ അതൊക്കെ മനോഹരമാണ്. അദ്ദേഹം കാരണമാണ് താന്‍ കുറച്ചെങ്കിലും റൊമാന്റിക്കായി അഭിനയിക്കുന്നത്.

റൊമാന്‍സ് നിര്‍ത്തുവാണെന്ന് ദുല്‍ഖര്‍ പറഞ്ഞാല്‍ അത് അംഗീകരിക്കില്ല. അങ്ങനെ പറയുന്നത് നിര്‍ത്തണം. വേണമെങ്കില്‍ ബ്രേക്ക് എടുത്തോളൂ, പക്ഷേ നിര്‍ത്തുമെന്ന് പറയരുതെന്നും മൃണാള്‍ പറഞ്ഞു. എന്നാല്‍ പൂര്‍ണമായും നിര്‍ത്തുന്നില്ലെന്നും നല്ല സ്‌ക്രിപ്റ്റുകള്‍ വരുകയാണെങ്കില്‍ ഇനിയും റൊമാന്‍സ് ചെയ്യുമെന്നും ദുല്‍ഖര്‍ പറഞ്ഞു.

Read more

റൊമാന്റിക് റോളുകളില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുകയാണ്. അത്ര നല്ല സ്‌ക്രിപ്റ്റുകള്‍ വരുകയാണെങ്കില്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സീതാ രാമം പ്രൊമോഷനുകള്‍ക്കിടയില്‍ താന്‍ ഇനി റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യുന്നില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരുന്നു