ഷോട്ടൊക്കെ ഉഗ്രനാ പക്ഷെ എനിക്കത് ആവശ്യമില്ല രഞ്ജിയേട്ടന്‍ പറഞ്ഞു: നന്ദു

സ്പിരിറ്റ് സിനിമയില്‍ മണിയന്‍ എന്ന മുഴുനീള മദ്യപാനിയുടെ വേഷമായിരുന്നു നന്ദുവിന്. അത് വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ
സ്പിരിറ്റില്‍ അഭിനയിച്ചുകൊണ്ടിരിക്കെ തനിക്ക് അടിപൊളിയായി തോന്നിയ ഒരു ഷോട്ട് സംവിധായകന്‍ രഞ്ജിത് കട്ട് ചെയ്ത് കളഞ്ഞതിന്റെ അനുഭവം പങ്കുവെക്കുകയാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ നന്ദു.

തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ഷോട്ട് രഞ്ജിത് കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് സംവിധായകന്റെ മാത്രം തീരുമാനമാണെന്നും നന്ദു പറയുന്നു. നല്ല കാറ്റാണ്. ഞാനൊരു പ്ലാസ്റ്റിക് ഗ്ലാസിനകത്ത് മദ്യം ഒഴിക്കുന്നതാണ് ഷോട്ട്. ഒഴിക്കുമ്പോള്‍ കാറ്റ് കാരണം ഇതിന്റെ പകുതി ഭാഗം തെറിക്കുകയാണ്. മദ്യം ഗ്ലാസില്‍ ഒഴിച്ചിട്ട് ഉയരത്തില്‍ നിന്ന് ഞാനത് വായിലേക്ക് ഒഴിക്കുന്നതാണ്. കാറ്റ് കാരണം വെള്ളം പകുതി വായിലേക്ക് വരും പകുതി തെറിച്ച് പോകും.

Read more

ഞാന്‍ രഞ്ജിയേട്ടനോട് ചോദിച്ചു, ചേട്ടാ അത് ഉഗ്രന്‍ ഷോട്ടായിരുന്നല്ലോ, എന്ന്. ഷോട്ട് ഒക്കെ ഉഗ്രനാ, പക്ഷെ എനിക്കത് ആവശ്യമില്ലായിരുന്നു, അതുകൊണ്ട് ഞാനത് കളഞ്ഞു, എന്ന് പറഞ്ഞു. അതൊക്കെ ഡയറക്ടറുടെ തീരുമാനമാണ്. നമുക്ക് ഗംഭീരം എന്ന് തോന്നിയിട്ടൊന്നും കാര്യമില്ല. ഒരു ഡയറക്ടര്‍ക്ക് ആവശ്യമുള്ളതേ അതിനകത്ത് കാണിക്കൂ,” നന്ദു പറഞ്ഞു.