വിവാഹമാണ് ജീവിതവിജയം എന്ന് താന്‍ വിചാരിച്ചിരുന്നുവെന്ന് നടി നവ്യ നായര്‍. ഒരിക്കലും സിനിമയിലേക്ക് തിരിച്ചു വരുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും സിനിമയിലേക്ക് തിരിച്ചുവരണം എന്നാഗ്രഹിച്ച ആളല്ലെന്നും നവ്യ പറഞ്ഞു.
ഒരുപാട് സിനിമകള്‍ ചെയ്ത്, ഇനി മതി എന്ന് തോന്നിയ സമയത്താണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. എല്ലാ ദിവസവും ഇത് തന്നെ ആയിരുന്നല്ലോ ചെയ്തിരുന്നത് ? സിനിമ മതി എന്ന് ഞാനായിട്ട് എടുത്ത തീരുമാനമാണ്, അതുകൊണ്ട് തന്നെ ആരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല. ഞാന്‍ വളരെ ഹാപ്പി ആയിട്ടെടുത്ത തീരുമാനം ആയിരുന്നു അഭിനയം നിര്‍ത്തുക എന്നത്. അന്നത്തെ സമൂഹവും അത്തരത്തില്‍ കണ്ടീഷന്‍ ചെയ്യപ്പെട്ട ഒന്നായിരുന്നെന്നും നവ്യ പറഞ്ഞു.
വിവാഹം കഴിഞ്ഞാല്‍ സ്ത്രീ കുടുംബജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു നാട്ടുനടപ്പ്. ഒരുപാട് വര്‍ഷങ്ങളായി സമൂഹത്തില്‍ നിലനില്‍ക്കുന്ന ചിന്തകളാണ് നാട്ടുനടപ്പ് എന്ന് പറയുന്നത്, കറുപ്പ്, വെളുപ്പ് സ്ത്രീ പുരുഷന്‍, സ്ത്രീകളാണ് കുട്ടികളെ നോക്കേണ്ടത് ഇങ്ങനെയുള്ള നാട്ടുനടപ്പുകളെ ഞാനും അക്കാലത്ത് വിശ്വസിച്ചിരുന്നെന്നും വ്യക്തമാക്കുന്നു നവ്യ..
തന്നെ സംബന്ധിച്ച് അക്കാലത്ത് ഒരു സ്ത്രീയുടെ പ്രധാന ലക്ഷ്യം ഒരു കുടുംബം ഉണ്ടാക്കുക എന്നതായിരുന്നെന്നും നവ്യ പറഞ്ഞു. ആഗ്രഹം, ലക്ഷ്യം അങ്ങനെ യാതൊരു ചിന്തകളും തന്നെ ബാധിച്ചിരുന്നില്ലെന്നും വിവാഹ സമയത്ത് ഒരു നല്ല കുടുംബജീവിതം ഉണ്ടാക്കുക എന്നതാണ് ഒരു വ്യക്തിയുടെ വിജയം എന്നായിരുന്നു ചിന്തിച്ചിരുന്നതെന്നും നവ്യ പറഞ്ഞു.
Read more
ഡാന്‍സില്‍ ഡിഗ്രി ചെയ്യണമെന്നും യു പി എസ് സി ചെയ്യണമെന്നും ഒക്കെ ആഗ്രഹിച്ചിരുന്ന സമയത്താണ് ഗര്‍ഭിണിയായത്. പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും മോന്‍ ചെറിയ കുട്ടിയാണ് അവന്റെ കാര്യങ്ങള്‍ നോക്കണമെന്ന് ചേട്ടന്‍ പറഞ്ഞതുകൊണ്ട് അത് നടന്നില്ലെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.