നടനും മിനിസ്‌ക്രീന്‍ താരവുമായ നസീര്‍ സംക്രാന്തിയുടെ അഭിമുഖത്തിനായി വന്ന അവതാരകയോട് നടന്‍ ദേഷ്യപ്പെടുന്ന വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. നസീര്‍ അവരോട് വളരെ മോശമായി പെരുമാറിയെന്നാണ് എല്ലാവരും കുറ്റപ്പെടുത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നസീര്‍ സംക്രാന്തി.
പ്രാങ്ക് വീഡിയോ വൈറലായപ്പോള്‍ നിരവധി പേര്‍ നസീര്‍ സംക്രാന്തിയെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.
‘ഞാന്‍ നിന്നെ വഴക്ക് പറഞ്ഞുവെന്ന് പറഞ്ഞ് എന്റെ ഉമ്മ എന്റെ വീട്ടില്‍ നിന്നും അനിയന്റെ വീട്ടിലേക്ക് ഇറങ്ങിപ്പോയി. എനിക്ക് ഭയങ്കര സങ്കടമായൊരു എപ്പിസോഡ് ആയിരുന്നു. ഞാന്‍ എല്ലാവരോടും നല്ല രീതിക്ക് പെരുമാറുന്ന ഒരാളാണ്. പക്ഷേ ‘ഇത് എനിക്ക് ഭയങ്കര ഫീല്‍ ചെയ്തു. എന്നെ ഒരുപാട് പേര്‍ ചീത്ത പറഞ്ഞു. ഞാന്‍ അറിഞ്ഞുകൊണ്ട് അങ്ങനെയൊക്കെ ചെയ്യുമോ.
ഒരാള്‍ക്ക് ആഹാരം കൊടുക്കുമ്പോള്‍ മനസ് അറിഞ്ഞാണ് നമ്മള്‍ കൊടുക്കുന്നത്.ഒരുപാട് പേര്‍ ഫീഡ്ബാക്ക് തന്നതുകൊണ്ടാണ് ഇതേ കുറിച്ച് സംസാരിക്കാമെന്ന് കരുതിയത്. ഒരാള്‍ കോഴിക്കോട് നിന്ന് വരുന്നുണ്ടെന്നും അവള്‍ക്ക് ഫുഡ് ഉണ്ടാക്കണമെന്നും ഞാന്‍ ഭാര്യയോട് പറഞ്ഞ് വെച്ചിരുന്നു. എന്റെ വീട്ടില്‍ വരുന്നവരെല്ലാം നല്ല ഭക്ഷണം കഴിച്ച് വീണ്ടും എന്റെ വീട്ടില്‍ വരുണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍’.
Read more
‘ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയില്‍ ഞാന്‍ ചിരിക്കുന്നില്ലെന്നും പരാതി കേള്‍ക്കാറുണ്ട്. എനിക്ക് ചിരി വരുമ്പോള്‍ ഞാന്‍ ചിരിക്കാറുണ്ട്. മനപൂര്‍വം ചിരിക്കാത്തതല്ല. പതിനാറാം വയസില്‍ സ്റ്റേജില്‍ കയറി തുടങ്ങിയ ആളാണ് ഞാന്‍. നസീര്‍ വീഡിയോയില്‍ പറഞ്ഞു.