ചിത്രീകരണം മുതല്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന ചിത്രമാണ് ‘ആര്‍ഡിഎക്‌സ്’. ഷെയ്ന്‍ നിഗത്തെ വിലക്കിയ സംഭവുമായി ബന്ധപ്പെട്ട് ആയിരുന്നു സിനിമ ആദ്യം ചര്‍ച്ചകളില്‍ നിറഞ്ഞത്. എന്നാല്‍ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ചത്.
നീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 25ന് ആണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നീരജ് മാധവ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
തന്റെ മുന്‍കാല വേഷമൊക്കെ വെച്ച് നോക്കിക്കഴിഞ്ഞാന്‍ താന്‍ ചെയ്താന്‍ വര്‍ക്ക് ഔട്ട് ആകുമോ എന്ന് പലര്‍ക്കും സംശയം തോന്നുന്ന രീതിയിലുള്ള ഒരു കഥാപാത്രമാണ് ആര്‍ഡിഎക്സിലേത് എന്നാണ് നഹാസ് പറയുന്നത്. ധന്യ മേനോന് നല്‍കിയ അഭിമുഖത്തിലാണ് നീരജ് സംസാരിച്ചത്.
”ഈ റോള്‍ എനിക്ക് കിട്ടിയതില്‍ വലിയ സന്തോഷമുണ്ട്. എന്റെ മുന്‍കാല വേഷമൊക്കെ വെച്ച് നോക്കിക്കഴിഞ്ഞാല്‍ ഞാന്‍ ചെയ്താന്‍ വര്‍ക്ക് ഔട്ട് ആകുമോ എന്ന് പലര്‍ക്കും തോന്നുന്ന രീതിയിലുള്ള ഒരു വേഷമാണിത്. ആ ഒരു വേഷത്തിലേക്ക് എത്തിച്ചേരാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് ഞാനുള്ളത്.”
”ഒരു ഫൈറ്റ് മൂവി ചെയ്യാനുള്ള എക്സൈറ്റ്മെന്റ് നേരത്തെയുണ്ടായിരുന്നു. നമുക്ക് ഇതും ചെയ്യാന്‍ കഴിയുമെന്ന് മറ്റുള്ളവര്‍ക്ക് കാണിച്ച് കൊടുക്കാന്‍ പറ്റുന്ന ഒരു അവസരമാണ്. കുറേ കാലത്തിന് ശേഷം മലയാളത്തില്‍ സെലിബ്രേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയാണ് ആര്‍ഡിഎക്സ്.”
Read more
”ഒരു എന്റര്‍ടെയ്ന്‍മെന്റ് പാക്കേജ്. അങ്ങനെയൊരു സിനിമയുടെ ഭാഗമാകണം എന്നുണ്ടായിരുന്നു. കരാട്ടെ ഇന്‍സ്ട്രക്ടര്‍ ആയിട്ടാണ് ചിത്രത്തില്‍ ഞാനെത്തുന്നത്. ആ കഥാപാത്രത്തിന്റെ ജീവിതം തന്നെ മുഴുവന്‍ ഫൈറ്റാണ്” എന്നാണ് നീരജ് മാധവ് പറയുന്നത്.