അതിന് ശേഷം ചിത്രങ്ങള്‍ പോലും കാണില്ലായിരുന്നു; 15 വര്‍ഷം നീണ്ട പിണക്കത്തിന് ഒടുവില്‍ വിജയ്‌യുമായി സംസാരിക്കാന്‍ തയ്യാറെന്ന് 'മുണ്ടയ്ക്കല്‍ ശേഖരന്‍';

‘ദേവാസുരം’ ത്തിലെ മുണ്ടയ്ക്കല്‍ ശേഖരനായി വന്ന് മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നെപ്പോളിയന്‍. തമിഴിലും നിരവധി വില്ലന്‍ വേഷങ്ങളിലെത്തിയ നടന്‍ ഇപ്പോള്‍ അമേരിക്കയിലാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ 15 വര്‍ഷം മുമ്പ് വിജയ്‌യുമായി ഉണ്ടായ പിണക്കം അവസാനിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയാണ് നടന്‍.

പിണക്കം അവസാനിപ്പിക്കാന്‍ തയ്യാറുണ്ടോ എന്ന് വിജയ്‌യോട് ചോദിക്കണമെന്നുണ്ട് എന്നും വീണ്ടുമൊന്നിച്ച് സിനിമകള്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്നും നെപ്പോളിയന്‍ പറയുന്നു. 2007-ല്‍ പറുത്തിറങ്ങിയ വിജയ് ചിത്രം പോക്കിരിയുടെ സെറ്റില്‍ വെച്ചുണ്ടായ സംഭവമാണ് ഇരുവരുടെയും പിണക്കത്തിന് കാരണം. ഇതിന് ശേഷം വിജയ്‌യുടെ സിനിമകള്‍ കാണുക പോലുമില്ലായിരുന്നുവെന്ന് നെപ്പോളിയന്‍ പറഞ്ഞു.

‘പതിനഞ്ച് വര്‍ഷമായി കാണുകയോ സംസാരിക്കുകയോ ചെയ്തിട്ട്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം എന്നോട് സംസാരിക്കാന്‍ തയ്യാറാകുമോ എന്ന് പോലും അറിയില്ല. പക്ഷേ സംസാരിക്കാന്‍ ഞാന്‍ തയാറാണ്,’, നെപ്പോളിയന്‍ പറഞ്ഞു.

Read more

വിജയ് മാതാപിതാക്കളായ എസ് എ ചന്ദ്രശേഖറുമായും ശോഭാ ചന്ദ്രശേഖറുമായും അനുരഞ്ജനത്തിന് തീരുമാനിച്ചതായി അഭ്യൂഹങ്ങളോട് നെപ്പോളിയന്‍ പ്രതികരിച്ചതിങ്ങനെ. ‘് സത്യമാണോ അല്ലയോ എന്ന് എനിക്കറിയില്ല. എന്നാല്‍ ഈ വാര്‍ത്ത അമേരിക്കയില്‍ വരെ എത്തിയിരിക്കുകയാണ്,’ നടന്‍ പറഞ്ഞു.