'കട്ടവെയിറ്റിങ്ങ്, പ്വൊളി' ഇന്‍സ്റ്റഗ്രാമിലെ കമന്‍റുകള്‍ കണ്ട് അന്തം വിട്ട് നൈജീരിയന്‍ നടന്‍

സൗബിന്‍ സാഹീര്‍ നായകനായി നവാഗതനായ സക്കറിയ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. നടനായും സംവിധായകനായും പ്രേക്ഷക ഹൃദയം കവര്‍ന്ന സൗബിന്‍ നായകമായെത്തുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.

ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തുന്ന നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍, ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ചിത്രങ്ങളില്‍ ആരാധകര്‍ കമന്റ് ചെയ്ത ന്യൂജെന്‍ വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ച് നടക്കുകയാണ്  റോബിന്‍സണ്‍. പൊളി, കട്ടവെയിറ്റിങ്ങ്, തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥമറിയാതെ റോബിന്‍സണ്‍ അവസാനം ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.

https://www.facebook.com/samuelrobinsonx/posts/1580595985353742?pnref=story

പൊളി അല്ലെങ്കില്‍ പൊളിക്കും, കട്ടവെയിറ്റിങ് എന്ന വാക്കുകളുടെ അര്‍ത്ഥമെന്താണ്, ധാരാളംപേര്‍ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇങ്ങനെ കമന്റ് ചെയ്തു കണ്ടു. താരം ഫേസ്ബുക്കിലൂടെ ചോദിച്ചു. എന്നാല്‍ അതിനും പലരും മലയാളത്തില്‍ തന്നെയാണ് മറുപടി നല്‍കിയത്. അതൊക്കെ കണ്ട് റോബിന്‍സണ്‍ അന്തം വിട്ടു, വീണ്ടും ഒരു പോസ്റ്റ് കൂടിയിട്ടു.

Read more

https://www.facebook.com/samuelrobinsonx/posts/1580603222019685