പതിനഞ്ചാം വയസ്സില്‍ “കാര്യസ്ഥന്‍” എന്ന ദിലീപ് ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മഹിമ നമ്പ്യാര്‍. പിന്നീട് തമിഴില്‍ കൈനിറയെ ചിത്രങ്ങള്‍. മമ്മൂട്ടിയുടെ “മധുരരാജ”യിലൂടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തി മഹിമ. ചിത്രത്തിനു ശേഷം മലയാളത്തില്‍ പുതിയൊരു സിനിമയും കമ്മിറ്റ് ചെയ്തിട്ടില്ലെന്നാണ് മഹിമ പറയുന്നത്. അതിനു കാരണം തന്റെ ഒരു അത്യാഗ്രഹമാണെന്ന് മഹിമ പറയുന്നു.
“മധുരരാജ കഴിഞ്ഞ് തമിഴിലിപ്പോള്‍ വിക്രം പ്രഭു, ജി.വി. പ്രകാശ്, ആര്യ എന്നിവരുടെ കൂടെ സിനിമകള്‍ ചെയ്തു. മലയാളത്തില്‍ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. വേറൊന്നുമല്ല, മറ്റു ഭാഷകളില്‍ അഭിനയിക്കുമ്പോള്‍ അവിടെയുള്ളവര്‍ മലയാള സിനിമയ്ക്കു കൊടുക്കുന്ന ബഹുമാനം ഞാന്‍ ശരിക്കും കണ്ടിട്ടുണ്ട്. അത്രമാത്രം ആളുകള്‍ ശ്രദ്ധിക്കുന്നൊരു ബെസ്റ്റ് ഇന്‍ഡസ്ട്രയില്‍, ബെസ്റ്റ് റോളുകള്‍ മാത്രം ചെയ്താല്‍ മതിയെന്നൊരു അത്യാഗ്രഹം. എന്റെ സ്വന്തം ഭാഷയോടുള്ളൊരു സ്വാര്‍ഥത എന്നു വിളിച്ചാലും ഞാന്‍ സമ്മതിക്കും. കാരണം മലയാളം എനിക്കത്രയ്ക്ക് ഇഷ്ടമാണ്.”
Read more
“സിനിമയാണ് എന്റെ ലോകം. മമ്മൂക്കയുടെ കൂടെ അഭിനയിച്ചു. ഇനി എന്തായാലും ലാലേട്ടന്റെയൊപ്പം അഭിനയിക്കണം. അതുകഴിഞ്ഞ് രജനീകാന്ത്, അജിത്ത്, വിജയ് ദേവരകൊണ്ട, രണ്‍വീര്‍ സിങ്. പിന്നെ, മൈ ഫേവറിറ്റ് വിദ്യാബാലന്റെ കൂടെയും അഭിനയിക്കണം.” വനിതയുമായുള്ള അഭിമുഖത്തില്‍ മഹിമ നമ്പ്യാര്‍ പറഞ്ഞു.