പുറത്തിറങ്ങിയാൽ ഇപ്പോൾ എന്നെ തിരിച്ചറിയുന്നത് വളരെക്കുറച്ച് ആളുകൾ മാത്രം, അതേസമയം ഷാരൂഖോ സൽമാനോ ആണെങ്കിൽ... : അമിതാഭ് ബച്ചൻ

മുതിർന്ന നടൻ അമിതാഭ് ബച്ചൻ എല്ലാ തലമുറയിലും ആരാധകരുള്ള ഒരു വലിയ സൂപ്പർസ്റ്റാറാണ്. എന്നാൽ ആളുകൾ പൊതുസ്ഥലത്ത് തന്നെ നോക്കുന്നില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് ഇപ്പോൾ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. നേരത്തെ പറഞ്ഞ ഈ കാര്യം മൈക്രോബ്ലോഗിംഗ് സൈറ്റായ റെഡ്ഡിറ്റിൽ വീണ്ടും പ്രത്യക്ഷപ്പെടുകയും നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്യുകയായിരുന്നു.

നേരത്തെ ഒരു അഭിമുഖത്തിൽ പരാജയപ്പെടുമ്പോൾ എങ്ങനെ ആശ്വസിക്കുന്നു എന്ന അനുപമ ചോപ്രയ്ക്ക് ചോദ്യത്തിന് ‘എനിക്കില്ല. നിങ്ങൾ മുന്നോട്ട് പോവുകയാണ് ചെയ്യേണ്ടത്. ആരെങ്കിലും നിങ്ങളുടെ അടുത്ത് വരുമെന്നും നിങ്ങളോടൊപ്പം ഒരു സിനിമ ചെയ്യാൻ ആഗ്രഹിക്കുമെന്നും പ്രതീക്ഷിക്കും. എല്ലാവരുടെയും ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടെന്ന് ഞാൻ കരുതുന്നു. നമ്മളാരും ജീവിതത്തിൽ പരാജയം അനുഭവിച്ചിട്ടില്ലെന്നും ജീവിതകാലം മുഴുവൻ നമ്മളെല്ലാവരും വിജയിച്ചിട്ടുണ്ടെന്നും വിശ്വസിക്കുക അസാധ്യമാണ്’ എന്നും ബച്ചൻ പറഞ്ഞു.

‘ഒരുപക്ഷേ 70-കളിലും 80-കളിലും ഞാൻ ഒരു റെസ്റ്റോറൻ്റിൽ കയറിയാൽ നിരവധി ആളുകൾ എന്നെ നോക്കുമായിരുന്നു. പക്ഷേ ഞാൻ ഇപ്പോൾ നടക്കുമ്പോൾ എന്നെ വളരെ കുറച്ച് ആളുകൾ മാത്രമേ തിരിച്ചറിയാറുള്ളു. എന്നാൽ രണ്ട് സെക്കൻഡ് കഴിഞ്ഞ് ഒരു ആമിറോ ഷാരൂഖോ സൽമാനോ വന്നാൽ ആ സ്ഥലം ആളുകൾ കൂടും. അത് നിങ്ങളുടെ ഇപ്പോഴത്തെ ഒരു നിലയാണ് കാണിക്കുന്നത്. ഇത് അവർ എന്താണെന്നതിൻ്റെ ഒരു ഗേജ് കൂടിയാണ്’ എന്നും അദ്ദേഹം പറഞ്ഞു.

സൂപ്പർ താരപദവിയിലെ ഈ തകർച്ചയിൽ അദ്ദേഹം എങ്ങനെ സമാധാനം കണ്ടെത്തുന്നു എന്ന ചോദ്യത്തിന് ‘നിങ്ങൾ എങ്ങനെ സമാധാനമുണ്ടാക്കും? പോയി ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കൂ’ എന്ന് അദ്ദേഹം പരിഹാസത്തോടെ മറുപടി നൽകി.