ഈ പ്രവൃത്തിക്ക് ന്യായീകരണങ്ങള്‍ ഒന്നും വേണ്ട, ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടു വരിക: പാര്‍വതി തിരുവോത്ത്

കെ.കെ ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ സിപിഎമ്മിന് എതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു. ഇന്ന് ഏറ്റവും പ്രാപ്തിയുള്ള നേതാക്കളില്‍ ഒരാളായ ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടു വരിക എന്നാണ് പാര്‍വതി സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. ഈ പ്രവൃത്തിക്ക് ന്യായീകരണങ്ങള്‍ ഒന്നും വേണ്ട, ജനങ്ങള്‍ അവരുടെ നേതാക്കളെ തിരഞ്ഞെടുത്തതാണെന്നും പാര്‍വതി പറയുന്നു.

പാര്‍വതി തിരുവോത്തിന്റെ കുറിപ്പ്:

നമ്മള്‍ ഇതിനേക്കാള്‍ മികച്ചത് അര്‍ഹിക്കുന്നു! ഇക്കാലത്തെ ഏറ്റവും പ്രാപ്തിയുള്ള നേതാക്കളില്‍ ഒരാളായ ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടു വരിക. ഏറ്റവും ബുദ്ധിമുട്ടിയ മെഡിക്കല്‍ എമര്‍ജന്‍സി കാലത്ത് ശൈലജ ടീച്ചര്‍ സംസ്ഥാനത്തെ നയിച്ചു. ജന്മനാടായ കണ്ണൂരിലെ മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും 60,963 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തകര്‍പ്പന്‍ വിജയമായിരുന്നു.

കോവിഡ് 19 രണ്ടാം തരംഗത്തിനോട് പോരാടി കൊണ്ടിരിക്കുമ്പോള്‍ അവരെ പാര്‍ട്ടി വിപ്പ് റോളിലേക്ക് തരംതാഴ്ത്താന്‍ സിപിഎം തീരുമാനിച്ചോ? ഇത് സത്യമാണോ? ഈ പ്രവര്‍ത്തിക്ക് ന്യായീകരണങ്ങള്‍ ഒന്നും വേണ്ട. ജനങ്ങള്‍ അവരുടെ നേതാക്കളെ തിരഞ്ഞെടുത്തു. പ്രാപ്തിയുള്ള ഭരണത്തേക്കാള്‍ മറ്റെന്താണ് പ്രധാനം. ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടു വരിക.

കെ.കെ ശൈലജയെ പാര്‍ട്ടി വിപ്പ് ആയാണ് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും തിളക്കമാര്‍ന്ന പ്രകടനം കാഴ്ച വെച്ച ശൈലജ ടീച്ചര്‍ രാജ്യാന്തര തലത്തില്‍ പോലും ശ്രദ്ധ നേടിയിരുന്നു.

View this post on Instagram

A post shared by Parvathy Thiruvothu (@par_vathy)

Read more