സെക്സ‌സിന് വേണ്ടി കല്യാണം കഴിച്ചെന്നാണ് ആളുകൾ പറയുന്നത്; 60 വയസായ ആളെ കെട്ടിയതാണ് അവരുടെയൊക്കെ പ്രശ്നം: ദിവ്യ ശ്രീധർ

വിവാഹിതരായതിൻ്റെ പേരിൽ വിവാദങ്ങളിൽ പെട്ട് സോഷ്യൽ മീഡിയയ്ക്ക് സുപരിചിതരാണ് ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും. ടെലിവിഷൻ താരങ്ങളായ ഇരുവരും ഈ അടുത്തിടയാണ് വിവാഹം കഴിച്ചത്. ഈ വിവാഹം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. പിന്നാലെ നിരവധി വിമർശനങ്ങളാണ് ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും നേരിട്ടത്.

നിരവധി സീരിയലുകളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്ന ഇരുവരും പത്തരമാറ്റ് എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരുടെതും രണ്ടാം വിവാഹമാണെങ്കിലും താരങ്ങൾ വിമർശിക്കപ്പെട്ടത് പ്രായത്തിന്റെ പേരിലാണ്. മാസങ്ങൾക്ക് മുൻപ് നടന്ന വിവാഹത്തിൻ്റെ പേരിൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളും വിമർശനങ്ങളും താരങ്ങൾ നേരിടുന്നുണ്ട്.

ഇപ്പോഴിതാ ഈ വിഷയത്തിൽ വീണ്ടും പ്രതികരിക്കുകയാണ് ദിവ്യയും ക്രിസും. മഹിളാരത്നം മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താര ദമ്പതിമാർ. പതിനെട്ടാമത്തെ വയസ്സിലായിരുന്നു തന്റെ ആദ്യ വിവാഹമെന്ന് ദിവ്യ പറയുന്നു. 32 മത്തെ വയസിലാണ് ഭര്‍ത്താവുമായി വിവാഹമോചിതയാകുന്നത്. എന്റെ ജീവിതത്തിലെ നല്ല കാലം മുഴുവന്‍ അടിയും ചീത്തയും കേട്ടാണ് നിന്നത്.

ആ ജീവിതത്തെ പറ്റി ആര്‍ക്കും അറിയേണ്ടതില്ല, പകരം ഞാന്‍ 60 വയസ്സുള്ള ആളെ കെട്ടിയതാണ് ആളുകളുടെ പ്രശ്‌നം. പുള്ളി ചെയ്തത് എന്താണെന്നോ അറിയാത്തവരാണ് കിളവന്‍ എന്ന് പറയുന്നത്. സെക്‌സിനു വേണ്ടിയാണ് കല്യാണം കഴിച്ചത് എന്നുവരെ കമന്റുകള്‍ വന്നു. എങ്ങനെയാണ് ആളുകള്‍ക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ കഴിയുന്നത്. ഇവരൊക്കെ ഇതിനു വേണ്ടിയാണ് ജീവിക്കുന്നതെന്ന് തോന്നുന്നു. ഞാന്‍ സെക്‌സിനു വേണ്ടിയല്ല വിവാഹം കഴിച്ചത്. അതില്ലെങ്കിലും ജീവിക്കാന്‍ കഴിയില്ലേ? അതൊക്കെ ജീവിതത്തിന്റെ ഭാഗം മാത്രമാണെന്നും ദിവ്യ ശ്രീധർ പറയുന്നു. എന്റെ മക്കള്‍ക്ക് ഒരു അച്ഛനെ വേണമായിരുന്നു. അവരുടെ ജീവിതം സുരക്ഷിതമാക്കമാണമായിരുന്നു. ഏട്ടന് 49 വയസ്സും എനിക്ക് 40 വയസ്സുമാണ് പ്രായം. ഇനിയിപ്പോള്‍ 60 ആണെങ്കില്‍ എന്താണ് പ്രശ്‌നം. ആ പ്രായത്തിലുള്ളവര്‍ക്കും വിവാഹം കഴിക്കാന്‍ കഴിയില്ലേ? എന്നാണ് ദിവ്യ ചോദിക്കുന്നത്.