സഹതാപം, അങ്ങനെ സംഭവിച്ചാല്‍ ബോധം കെട്ട് വീഴും; ഷെയ്ന്‍ നിഗത്തോട് പ്രണയം തോന്നാനിടയായ സാഹചര്യത്തെക്കുറിച്ച് ഹനാന്‍

അടുത്തിടെ ഒരു അഭിമുഖത്തില്‍ ഹനാന്‍ യുവനടന്‍ ഷെയ്ന്‍ നിഗത്തെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. ഷെയ്‌നിനോട് തനിക്ക് പ്രണയമാണെന്നും വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നുമായിരുന്നു ഹനാന്‍ പറഞ്ഞത്.

ഇപ്പോഴിതാ ഷെയ്‌നിനോട് ഇഷ്ടം തോന്നാനുള്ള കാരണം പങ്കുവെച്ചിരിക്കുകയാണ് ഹനാന്‍. ഷെയ്ന്‍ നിഗത്തിന് സിനിമയില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് തന്റെ സ്‌നേഹം കൂടിയതെന്ന് ഹനാന്‍ പറയുന്നു.

‘ഷെയ്ന്‍ നിഗത്തോട് പ്രണയം ആണെന്ന് പറഞ്ഞതിന് പിന്നാലെ നിരവധി കമന്റുകള്‍ കേട്ടിരുന്നു. ആ സമയത്ത് ഇതെല്ലാം ആളുകള്‍ വളച്ചൊടിച്ചതായിട്ടാണ് തനിക്ക് ഫീല്‍ ചെയ്തത്. ഷെയ്ന്‍ നിഗത്തോട് ആദ്യമായി ഹലോ കുട്ടിച്ചാത്തന്‍ എന്ന ഒരു പരിപാടിയില്‍ വിവി എന്ന കഥാപാത്രമായി വന്ന സമയം മുതല്‍ തന്നെ എനിക്ക് ഒരു ഇഷ്ടമുണ്ട്.

അതുകഴിഞ്ഞു ഷെയ്ന്‍ നിഗത്തിന് സിനിമയില്‍ ചെറിയ ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് ആ സ്‌നേഹം കൂടിയത്. പക്ഷെ സഹതാപമായിരുന്നു ആദ്യം എനിക്ക് തോന്നിയത്. പിന്നീട് എപ്പോഴോ അത് ഒരു പ്രണയമായി മാറി. എന്നാലും, നേരിട്ട് കാണാന്‍ പറയുകയാണെങ്കില്‍ ചിലപ്പോള്‍ ഞാന്‍ ബോധം കെട്ട് നിലത്തു വീഴും’, ഹനാന്‍ വ്യക്തമാക്കി.