മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സംവിധായകന്‍ അഖില്‍ മാരാര്‍ക്കെതിരെ കേസ്. മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് പണം നല്‍കാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റ് വിവാദമായതോടെയാണ് പൊലീസ് കേസ് എടുത്തത്.
ദുരിതശ്വാസനിധിയിലേക്ക് പണം നല്‍കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ സംവിധായകന്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അവര്‍ പറയുന്ന സ്ഥത്ത് തന്നെ വീടുവച്ച് നല്‍കാന്‍ തയാറാണ് എന്ന് പറഞ്ഞിരുന്നു. 5 സെന്റ് സ്ഥലത്തില്‍ മൂന്ന് വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് അഖില്‍ മാരാറും സുഹൃത്തുക്കളും തീരുമാനിച്ചിരിക്കുന്നത്.
കൂടാതെ ദുരിതബാധിതരെ സഹായിക്കാനായി ഇതുവരെ അയച്ച പണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും അഖില്‍ മാരാര്‍ പങ്കുവച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തിയ നാല് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജില്‍ ചാക്കോ, കളമശേരി വിടാക്കുഴ എന്നിവര്‍ കെഎച്ച് ഷിജു എന്നിവരാണ് അറസ്റ്റിലായത്. സംഘപരിവാര്‍ പ്രവര്‍ത്തകനും ബിജെപി മീഡിയ വിഭാഗം മുന്‍ കോ കണ്‍വീനറുമായ കുളനട ഞെട്ടൂര്‍ അവിട്ടം ഹൗസില്‍ ശ്രീജിത്ത് പന്തളത്തിനെതിരെയും കേസ് എടുത്തിരുന്നു.