കേന്ദ്ര ഗവണ്മന്റ് പോളിസികൾ സ്വകാര്യ കമ്പനികളെ എങ്ങനെയെല്ലാം സഹായിച്ചെന്ന് സിഎജി ഓഡിറ്റ് നടത്തണം; കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്

മോദി ഗവെർന്മെന്റിന്റെ കീഴിൽ രാജ്യത്ത് നിരന്തരമായ ഇന്ധന വിലവർദ്ധനയുണ്ടാകുന്ന സാഹചര്യത്തിൽ, സിഎജി ഓഡിറ്റ് നടത്തണമെന്ന് കോൺഗ്രസ്സ് കമ്മ്യൂണിക്കേഷൻ ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് എക്സിൽ പങ്കുവെച്ചു.  “രാജ്യത്തെ ജനങ്ങൾ കൊള്ളയടിക്കപ്പെടുകയാണ്. ഒരു വശത്തു മോദി ഗവണ്മെന്റ് ടാക്സ് ഉയർത്തി ജനങ്ങളെ കൊള്ളയടിക്കുമ്പോൾ മറുവശത്തു സ്വകാര്യ-ഗവണ്മെന്റ് ഇന്ധന കമ്പനികൾ വൻ ലാഭം കൊയ്യുന്നു. ഇത് തുറന്ന സാമ്പത്തിക ചൂഷണമാണ്.” അദ്ദേഹം ഇപ്രകാരം കുറിച്ചു.

2014 കോൺഗ്രസ്സ് ഭരണ സമയത്തെ ഇന്ധന വിലയുമായി താരതമ്യം ചെയുമ്പോൾ, 2014ൽ ഒരു ബാരൽ ക്രൂഡ് ഓയിൽ 108 യുഎസ് ഡോളർ വിലയുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ ഒരു ബാരൽ ക്രൂഡ് ഓയിൽ 65.3 യുഎസ് ഡോളർ മാത്രമേ വിലയുള്ളൂ. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന് നാല്പത് ശതമാനത്തോളം വില കുറഞ്ഞിട്ടും നമ്മുടെ രാജ്യത്ത് നിരന്തരമായ ഇന്ധന വിലവർദ്ധന ഉണ്ടാകുന്നു. ഇത് വളരെ ഗൗരവമായ വിഷയമാണ് എന്നും ജയ്‌റാം രമേശ് രമേശ് കൂട്ടിച്ചേർത്തു.