മഹേഷിന്റെ പ്രതികാരത്തിലെ ആ രംഗം കണ്ട് കോരിത്തരിച്ച് പോയി: പൃഥ്വിരാജ്

ദിലീഷ് പോത്തന്റെ ആദ്യ സംവിധാന സംരംഭം മഹേഷിന്റെ പ്രതികാരം മലയാള സിനിമയില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ്്. ഇപ്പോഴിതാ മഹേഷിന്റെ പ്രതികാരം താന്‍ വളരെയധികം ആസ്വദിച്ച് കണ്ട സിനിമയാണെന്ന് പറയുകയാണ് നടന്‍ പൃഥ്വിരാജ്. ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഫഹദ് കടയില്‍ പോയി ചെരിപ്പ് വാങ്ങുന്ന സീന്‍ കണ്ടിട്ട് താന്‍ കോരിത്തരിച്ചിട്ടുണ്ടെന്നുമാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറയുന്നത്.

മാസ്, സിനിമാറ്റിക് പടങ്ങളാണല്ലോ പൃഥ്വിരാജിന്റെതായി പുറത്തിറങ്ങുന്നത്, അതിനപ്പുറം മഹേഷിന്റെ പ്രതികാരം പോലുള്ള റിയലിസ്റ്റിക് ടച്ചുള്ള സിനിമകളില്‍ പൃഥ്വി അഭിനയിക്കുന്നില്ലല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടന്‍.

Read more

”മഹേഷിന്റെ പ്രതികാരം പോലെ ഒരു സ്‌ക്രിപ്റ്റ് എനിക്ക് കിട്ടിയിട്ടില്ല. എന്നോടാരും അങ്ങനത്തെ കഥ പറഞ്ഞിട്ടില്ല. മഹേഷിന്റെ പ്രതികാരത്തില്‍ ഫഹദ് പോയിട്ട്, ചേട്ടാ ഒരു ഒമ്പത് സൈസ് ചെരിപ്പ് എന്ന് അവസാനം പറഞ്ഞപ്പോള്‍ ഞാന്‍ കോരിത്തരിച്ചിട്ടുണ്ട്,” പൃഥ്വിരാജ് പറഞ്ഞു.