'മലയാളത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കിയ നിര്‍മ്മാതാവാണ്..'; ലിസ്റ്റിനെ കരണ്‍ ജോഹറിന് പരിചയപ്പെടുത്തി പൃഥ്വിരാജ്

‘ഡ്രൈവിംഗ് ലൈസന്‍സ്’ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ‘സെല്‍ഫി’ എത്തുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനെ പൃഥ്വിരാജ് കരണ്‍ ജോഹറിന് പരിചയപ്പെടുത്തി കൊടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സെല്‍ഫി നിര്‍മ്മിക്കുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സും ചിത്രത്തിന്റെ നിര്‍മ്മാണ നിരയിലുണ്ട്. ട്രെയിലര്‍ ലോഞ്ച് ചടങ്ങിന്റെ അവതാരകനും കരണ്‍ ജോഹറായിരുന്നു.

https://youtu.be/OILTcIkMZ6Y

ചടങ്ങില്‍ ലിസ്റ്റിന്‍ സ്റ്റീഫനെ കരണ്‍ ജോഹറിന് പരിചയപ്പെടുത്തിയത് പൃഥ്വിരാജ് ആയിരുന്നു. മലയാളത്തിലെ ലാന്‍ഡ്മാര്‍ക് നിര്‍മ്മാതാക്കളില്‍ ഒരാളാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നാണ് പൃഥ്വിരാജ് പറയുന്നത്.

”മലയാളത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കിയ ന്യൂജനറേഷന്‍ സിനിമയായ ട്രാഫിക് നിര്‍മ്മിച്ചത് ലിസ്റ്റിന്‍ തന്റെ 22ാം വയസ്സിലാണ്. ഇന്നത്തെ ചെറുപ്പക്കാരായ നിര്‍മ്മാതാക്കള്‍ക്ക് ലിസ്റ്റിന്‍ പ്രചോദനമാണ്”എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

Read more

രാജ് മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 24ന് ആണ് റിലീസ് ചെയ്യുക. റിഷഭ് ശര്‍മയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയുമാണ് എത്തുന്നത്.