സത്യമാണോ എന്നറിയാന്‍ അഭിഷേകിനെ  വിളിക്കേണ്ടി വന്നു; അമിതാഭ് ബച്ചന്റെ അപരനെ പരിചയപ്പെടുത്തി പ്രിയദർശൻ

ബോളിവുഡ് ​ഗാനത്തിന്റെ ചുവുടുവെക്കുന്ന അമിതാഭ് ബച്ചന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രിയദർശൻ. എന്നാൽ അത് ബച്ചനല്ലെന്നാണ് പ്രിയദർശൻ പറയുന്നത്. അദ്ദേഹത്തിന്റെ അപരനായ  ശശികാന്ത് പെധ്വാൾ ആണിത്. പക്ഷേ പെട്ടെന്നൊന്നും തിരിച്ചറിയാനാവാത്ത  അത്രക്ക് സാമ്യമാണ് ബച്ചനും ശശികാന്ത് പെധ്വാളി എന്ന അദ്ദേഹത്തിന്റെ അപരനും തമ്മിലുള്ളത്.

അപരൻ തന്നെയല്ലെ അതെന്ന് ഉറപ്പ് വരുത്താൻ പ്രിയദർശൻ അവസാനം അഭിഷേക് ബച്ചനെ വിളിക്കേണ്ടി വന്നു. അപ്പോഴാണ് അപരനാണെന്ന കാര്യത്തിൽ ഉറപ്പ് വന്നത്.

Read more

അവിശ്വസനീയം! അതിശയം! അമിതാഭ് ബച്ചന്‍റെ അപരനായ ശശികാന്ത് പെധ്വാൾ ആണിത്. സത്യമാണോ എന്നറിയാന്‍ അഭിഷേകിനെ വിളിച്ചപ്പോള്‍ സത്യം തന്നെ എന്ന് പറഞ്ഞു”, എന്നാണ് പ്രിയദർശൻ വീഡിയോക്കൊപ്പം എഴുതിയിരിക്കുന്നത്.