'പ്രേംനസീറിൻറെ അറം പറ്റിയ വാക്കും, മാമുക്കോയയുടെ ജീവിതത്തിലെ വഴിത്തിരിവും'; മനസ്സ് തുറന്ന് നിർമ്മാതാവ്

പ്രേം നസീർ അവസാനമായി അഭിനയിച്ച ചിത്രമാണ് ധ്വനി. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിൽ നസീർ പറഞ്ഞ ഒരു ഡയലോഗ് അദ്ദേഹത്തിന്റെ ജീവിതത്തിൽ അറം പറ്റുകയായിരുന്നെന്ന് തുറന്ന് പറഞ്ഞ് സംവിധായകനും നിർമ്മാതാവുമായ റഹിം പൂവാട്ടുപറമ്പ്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

പ്രേംനസീർ അവസാനമായി അഭിനയിച്ച ‘ധ്വനി’എന്ന സിനിമയുടെ പി.ആർ.ഒ.ആയാണ് അന്ന് താൻ സിനിമയിലെത്തുന്നത്. ചിത്രത്തിന്റെ ഒരു സീനിൽ മരുന്നും വേണ്ട മന്ത്രം വേണ്ട ഒന്ന് മരിച്ചാൽ മതിയായിരുന്നെന്ന് പറയുന്ന സീനുണ്ട്. അത് അദ്ദേഹത്തിന്റെ ജീവിതത്തിൽ അറം പറ്റുകയായിരുന്നു. ഒരു അസുഖവും ഇല്ലാതിരുന്ന അദ്ദേഹം സിനിമ കഴിഞ്ഞ് മൂന്ന് നാല് മാസത്തിനുള്ളിലാണ് മരണപെട്ടത് എന്നും റഹിം പറയുന്നു.

അതുപോലെ മാമ്മൂകോയ എന്ന പേര് അദ്ദേഹത്തിന് നൽകിയത് പ്രേം നസീറാണ്. മാമൂകോയയുടെ യഥാർത്ഥ പേര് മാമൂ തൊണ്ടിക്കോട് എന്നാണ്. ധ്വനിയിൽ ഒരു ചെറിയ റോള് ചെയ്യാൻ വന്നാതാണ് അദ്ദേഹം. പ്രേം നസീറിന് അദ്ദേഹത്തെ ഇഷ്ടപ്പെടുകയും പിന്നീട് അദ്ദേഹത്തോടൊപ്പം എല്ലാ സീനിലും മാമൂകോയയുടെ റോൾ ആഡ് ചെയ്യുകയായിരുന്നുവെന്നും റഹിം പറയുന്നു.

Read more

അന്ന് അ കഥാപാത്രത്തിന് പേര് ഇല്ലായിരുന്നു. പിന്നീട് ആ കഥാപാത്രത്തിന് നൽകിയ പേരും മാമൂ എന്നായിരുന്നു. പിന്നീട് ശ്രീനിവാസൻ്‍റെ സിനിമകളിൽ എത്തിയപ്പോൾ കോയ എന്ന വാക്ക് കൂടി ചേർത്ത് മാമൂകോയ എന്ന പേരിൽ അദ്ദേഹം അറിയപ്പെടുകയായിരുന്നു.