"ഇന്ന് മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും തിരക്കുള്ള നടനാണ് ഇന്ദ്രൻസ്"

നിരവധി ചിത്രങ്ങളിലൂടെ മലയാളികളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് ഇന്ദ്രൻസ്. ഹാസ്യകഥാപാത്രങ്ങള്‍ക്കൊപ്പം ശക്തമായ കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമെന്ന് ഇതിനോടകം തന്നെ ഇന്ദ്രൻസ് തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഇന്ദ്രൻസിനെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ പൂജപ്പുര രാജൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇന്ദ്രൻസിനെ കുറിച്ച് മനസ്സ് തുറന്നത്. ഇന്ദ്രൻസിനെ കുറിച്ച് എടുത്ത് പറയുകയാണെങ്കിൽ അദ്ദേഹത്തിന്റെ സ്വഭാവമാണ് ഏറ്റവും വലുത്. വളരെ സൗമ്യ സ്വഭാവക്കാരനാണ്.

ഇന്ദ്രൻസുമായി തനിക്ക് വളരെ നാളത്തെ സൗഹൃദമാണുള്ളതെന്നും രാജൻ പറഞ്ഞു. ഈ കാലഘട്ടത്തിൽ മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും തിരക്കുള്ള വ്യക്തിയാണ് ഇന്ദ്രൻസ്. യാതൊരു താര ജാഡയും ഇല്ലാതെ സാധരണക്കാരനായാണ് അദ്ദേഹത്തെ എല്ലായിടത്തും കാണുക.

Read more

അദ്ദേഹത്തിന്റെ സ്വഭാവം അങ്ങനെയാണ്. ഒന്നിലും ഇറിറ്റേഷൻ കാണിക്കാത്ത എല്ലാത്തിലും നിറഞ്ഞ ചിരിയോടെയാണ് ഇന്ദ്രൻസ് സമീപിക്കാറുള്ളത്. ഇന്ദ്രൻസിനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യയും നല്ല സ്വഭാവക്കാരിയാണ്. എപ്പോഴും എടാ പോടോ എന്ന് വിളിച്ച് സംസാരിച്ച് പോവുന്ന വ്യക്തിയാണ് ഇന്ദ്രൻസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.